രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില 91 പൈസ വരെയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ പെട്രോൾ വില 87 പൈസ വർധിപ്പിച്ച് 91.58 രൂപയിൽ നിന്ന് 92.49 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു.രാജ്യത്ത് ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടും വർധനവ് . ദില്ലി ഡ്രൈവർമാരുടെ യൂണിയനുകൾ മെയ് 21 മുതൽ 23 വരെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. സിഎൻജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില തുടർച്ചയായി വർധിക്കുന്ന സാഹര്യത്തിൽ പണിമുടക്ക് പ്രഖ്യാപിച്ച ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർഥിക്കുകയും ചെയതു.ALSO READ; കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവ്, ദില്ലിയിൽ കടുത്ത പ്രതിഷേധംഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയുടെ വർധനവാണ് കഴിഞ്ഞ ദിവസം വരുത്തിയത്. പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 15 രൂപയുടെയെങ്കിലും വർധനവാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഒറ്റയടിക്ക് വില കൂട്ടുന്നത് ജനരോഷത്തിന് ഇടയാക്കുമെന്നതിനാൽ ഘട്ടംഘട്ടമായി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.The post ഇന്ധനവിലയിൽ വീണ്ടും വർധനവ്; വില കൂട്ടുന്നത് പത്ത് ദിവസത്തിനിടെ മൂന്നാം തവണ appeared first on Kairali News | Kairali News Live.