സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു പുത്തൻ പാചക രീതിയാണ് ഇഡലി പാത്രത്തിൽ പാസ്ത തയ്യാറാക്കുന്നത്. സാധാരണ രീതികളിൽ നിന്നും വ്യത്യസ്തമായി എങ്ങനെ രുചികരമായ മക്രോണി പാസ്ത തയ്യാറാക്കാം എന്ന് ഒന്ന് നോക്കിയാലോ ?അവശ്യ സാധനങ്ങൾമക്രോണി പാസ്ത – ഒരു കപ്പ്ചിക്കൻ – 250 ഗ്രാംസവാള – 1തക്കാളി- 1കാശ്മീരി മുളക് – 5 എണ്ണംചുവന്ന മുളക്- 5 എണ്ണംവെളുത്തുള്ളി – 4 അല്ലികശുവണ്ടി പരിപ്പ് – 10 എണ്ണംവെള്ളം – ആവിഷയത്തിനുഉപ്പ്- ആവശ്യത്തിന്ഓയിൽ – ആവശ്യത്തിന്കുക്കിംഗ് ക്രീം – 2 സ്പൂൺചീസ് – ഇഷ്ടാനുസരണംബട്ടർ – 50 GRAMതയാറാക്കുന്ന വിധംആദ്യമായി ഇഡലി തട്ടുകളിലേക്ക് മക്രോണി പാസ്ത എടുത്ത് അതിൽ ആവശ്യത്തിന് വെള്ളവും ഉപ്പും അല്പം ഓയിലും ചേർക്കുക. ഇതിന് തൊട്ടുമുകളിലത്തെ തട്ടിൽ മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ വെക്കാവുന്നതാണ്. ഏറ്റവും മുകളിലത്തെ തട്ടിലായി സവാള, തക്കാളി, കാശ്മീരി മുളക്, ചുവന്ന മുളക്, വെളുത്തുള്ളി, കശുവണ്ടി പരിപ്പ് എന്നിവ കൂടി വെക്കുക. ഇവയെല്ലാം കൂടി 15 മുതൽ 20 മിനിറ്റ് വരെ ആവിയിൽ നന്നായി വേവിച്ചെടുക്കണം.ALSO READ: ഫ്രൈഡ് ചിക്കനല്ല, ഫ്രൈഡ് പൊട്ടറ്റോ; 10 മിനിറ്റ് മതി, ടേസ്റ്റി സ്നാക്ക് റെഡിആവിയിൽ വെന്ത ഇവ തണുത്ത ശേഷം അവ നന്നായി അരച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കി മാറ്റണം. തുടർന്ന് മറ്റൊരു പാൻ ചൂടാക്കി അതിൽ ബട്ടർ ചേർത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന ഈ പേസ്റ്റ് ഒഴിക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന മക്രോണിയും, ആവിയിൽ വേവിച്ച് പിച്ചിയെടുത്ത ചിക്കനും, ചിക്കൻ സ്റ്റോക്കും ചേർത്ത് നന്നായി യോജിപ്പിക്കുക. വിഭവത്തിന് നല്ലൊരു സുഗന്ധവും ക്രീമി ടെക്സ്ചറും ലഭിക്കാനായി ഇതിലേക്ക് അല്പം കുക്കിംഗ് ക്രീമും ചീസും കൂടി ചേർക്കാവുന്നതാണ്.The post ഇഡലി പാത്രത്തിൽ വെറൈറ്റി ചിക്കൻ പാസ്ത; സോഷ്യൽ മീഡിയ ഭരിക്കുന്ന വിഭവം ഉണ്ടാക്കാൻ എന്തെളുപ്പം appeared first on Kairali News | Kairali News Live.