ബ്രസീലിന് തിരിച്ചടിയായി നെയ്മറിന്റെ പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായേക്കും

Wait 5 sec.

ലോകകപ്പ് തയാറെടുപ്പുകളുടെ തുടക്കത്തിൽത്തന്നെ ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പർ താരം നെയ്മറിൻ്റെ പരുക്ക്. രണ്ടാഴ്ചയോളം വിശ്രമം വേണ്ട നെയ്മറിന് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായേക്കും. വലതു കാലിനേറ്റ പരുക്കിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന നെയ്മറിന്, ടൂർണമെന്റിന് മുമ്പുള്ള രണ്ട് സൗഹൃദ മത്സരങ്ങൾ നഷ്ടമാകുമെന്നും ജൂൺ 13 ന് ന്യൂജേഴ്‌സിയിൽ മൊറോക്കോയ്‌ക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിലും കളിയ്ക്കാൻ ആകില്ലെന്നും റിപോർട്ടുകൾ പറയുന്നു.Also Read: പിണറായി വിജയനെതിരെ ഉള്ള ഇഡി റെയ്ഡിനെതിരെ രാജ്യത്താകമാനം പ്രതിഷേധം പടരുന്നുനേരത്തെ, ദേശീയ ടീമിന്റെ ലോകകപ്പിന് മുന്നോടിയായി ഉള്ള പരിശീലനത്തിന്റെ ആദ്യ സെക്ഷനിൽ നിന്നും നെയ്മർ വിട്ടുനിന്നതായി ബ്രസീൽ ഫുട്ബോൾ കോൺഫിഡറേഷൻ സ്ഥിരീകരിച്ചു. ലോകകപ്പിലേക്കുള്ള ബ്രസീലിയന്‍ ടീമില്‍ നെയ്മര്‍ ഉള്‍പ്പെട്ടത് വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ടീമില്‍ ഉള്‍പ്പെട്ടതറിഞ്ഞ ശേഷം കണ്ണ് നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.  ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്.The post ബ്രസീലിന് തിരിച്ചടിയായി നെയ്മറിന്റെ പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായേക്കും appeared first on Kairali News | Kairali News Live.