ഫ്രഞ്ച് ഓപ്പൺ 2026 പുരുഷ സിംഗിൾസിൽ വൻ അട്ടിമറി. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരമായ ജാനിക് സിന്നർ അർജന്റീനയുടെ യുവതാരം ജുവാൻ മാനുവൽ സെറുണ്ടോളോയോയ്ക്ക് മുന്നിൽ പരാജയപ്പെട്ട് പുറത്തായി. ടൂർണമെന്റിലെ പ്രധാന ഫേവറിറ്റുകളിലൊരാളായ സിന്നറിനെ രണ്ടാം റൗണ്ടിൽ ആണ് യുവതാരം അട്ടിമറിച്ചത്. അഞ്ചു സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിൽ ആയിരുന്നു സിന്നറിന്റെ തോൽവി.Jannik Sinner loses to Juan Manuel Cerundolo after facing physical difficulties. Hope you get better soon #RolandGarros pic.twitter.com/U8qTNvl6e0— Roland-Garros (@rolandgarros) May 28, 2026ആദ്യ രണ്ടു സെറ്റുകൾ 6-3, 6-2 എന്നീ സ്കോറുകൾക്ക് അനായാസേന ജയിച്ച സിന്നർക്ക് മൂന്നാം സെറ്റിനിടയിൽ അനുഭപ്പെട്ട പരുക്ക് വിനയായി. തുടർന്നുള്ള സെറ്റുകൾ 5-7, 1-6, 1-6 എന്ന സ്‌കോറുമായി സെറുണ്ടോളോ സ്വന്തമാക്കി. ഈ തോൽവിയോടെ സിന്നറിന്റെ കരിയർ ഗ്രാൻഡ് സ്ലാം എന്ന സ്വപ്നത്തിനായുള്ള കാത്തിരുപ്പ് നീളുമെന്ന് ഉറപ്പായി.The post വമ്പൻ അട്ടിമറി! ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത് appeared first on Kairali News | Kairali News Live.