ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്ക് അപകടം: ആർഡിഒഅന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Wait 5 sec.

തിരുവനന്തപുരം വെമ്പായം ഹാപ്പി ലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്ന് പതിനാലോളം പേർക്ക് പരിക്കേറ്റ സംഭവം ആർ ഡി ഒ തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പാർക്ക് മാനേജ്മെന്റ്, പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് മുൻകൂർ നോട്ടീസ് നൽകി സ്ഥലത്ത് സന്ദർശനം നടത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. അപകടത്തിനുള്ള കാരണങ്ങൾ, പാർക്കിന് പഞ്ചായത്തിന്റെ ലൈസൻസ് ഉണ്ടോ, അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നോ, അപകടത്തിൽപ്പെട്ടവരുടെ വിശദാംശങ്ങൾ, ആവർത്തനം തടയാൻ സ്വീകരിച്ച നടപടികൾ, പാർക്കിലെ നീന്തൽകുളത്തിന്റെ ഉപയോഗക്ഷമത എന്നിവയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.Also Read:വേദനയുളവാക്കുന്ന വിയോഗം; ടി.പി. ദാസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പിണറായി വിജയൻആർഡിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ മൂന്ന് ആഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഡി.വൈ.എസ്.പി തലത്തിൽ അന്വേഷണം നടത്തി റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജില്ലാ കളക്ടർ, റൂറൽ ജില്ലാ പോലീസ് മേധാവി എന്നിവരുടെ പ്രതിനിധികളും മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ജൂലൈ 4-ന് രാവിലെ 10 മണിക്ക് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.The post ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്ക് അപകടം: ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ appeared first on Kairali News | Kairali News Live.