സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആർ.ശ്രീലേഖ. വിദ്യാർഥികൾക്ക് ആർത്തവ അവധി നൽകുകയല്ല വേണ്ടത്.സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുമാണ് വേണ്ടത്. പഠിക്കാൻ പോകാതെയിരിക്കാൻ കുട്ടികൾക്കാവില്ല. ആർത്തവം സ്ത്രീകളുടെ സ്വാഭാവിക ജൈവ പ്രക്രിയയാണെന്നും അതിന്റെ പേരില്‍ പ്രത്യേക അവധി അനുവദിക്കുന്നത് സ്ത്രീകളെ ദുർബലരായി ചിത്രീകരിക്കുന്നതിലേക്ക് നയിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.വിദ്യാർഥിനികള്‍ക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോയെന്ന സംശയമാണ് ആർ ശ്രീലേഖ ഉന്നയിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിലൂടെയാണ് ആർ ശ്രീലേഖയുടെ പ്രതികരണം.The post ആർത്തവം സ്ത്രീകളുടെ സ്വാഭാവിക ജൈവ പ്രക്രിയ; പ്രത്യേക അവധി അനുവദിക്കുന്നത് സ്ത്രീകളെ ദുർബലരായി ചിത്രീകരിക്കുന്നതിലേക്ക് നയിക്കും: ആർ ശ്രീലേഖ appeared first on ഇവാർത്ത | Evartha.