11കാരിയെ പീഡിപ്പിച്ച കേസ്; വയോധികന് 30 വര്‍ഷം കഠിന തടവ്

Wait 5 sec.

കാസര്‍കോട്  | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും 25,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പനയാല്‍ കുറുക്കന്‍കുന്ന് കോളനിയിലെ മധുസൂദനന്‍ നായരെ(63) യാണ് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് പ്രകാരം ഹൊസ്ദുര്‍ഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്.ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം11 വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2023 മെയ് 25ന് കുട്ടിയുടെ അമ്മ ക്ഷേത്രദര്‍ശനത്തിന് പോയസമയം കുട്ടിയെ പീഡിപ്പിക്കുകകായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി. പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.