“എന്നെ വഞ്ചിച്ചു;” വടകരയിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ ഓഡിയോ പുറത്ത്

Wait 5 sec.

 വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽവച്ച് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം കുട്ടി  ഹാജിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നു. താൻ വഞ്ചിക്കപ്പെട്ടുവെന്നും കോൺഗ്രസ്–ലീഗ് നേതാക്കൾ പണം നിക്ഷേപിക്കാൻ നിർബന്ധിച്ചതായും ഓഡിയോയിൽ ഇബ്രാഹിം ഹാജി ആരോപിക്കുന്നു.എല്ലാ മാസവും തന്നത് തുച്ഛമായ തുക മാത്രമായിരുന്നു എന്നും 22 പവൻ സ്വർണം വിറ്റ് ലഭിച്ച പണവും നിക്ഷേപത്തിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തിൽ പറയുന്നു.ഒരാഴ്ച മുൻപ് ആവശ്യപ്പെട്ടാൽ പണം തിരിച്ചു നൽകുമെന്നു പറഞ്ഞുവെങ്കിലും ചികിത്സ സമയത്ത് പോലും തന്നെ സഹായിച്ചില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. ബോർഡ് അംഗങ്ങളുടെ നിർദേശപ്രകാരം 11 ലക്ഷം രൂപ ഒരാൾക്ക് നൽകിയിരുന്നുവെന്നും ഇബ്രാഹിം ഹാജി വ്യക്തമാക്കുന്നു.Also Read: യൂറോപ്പിന്റെ രാജാക്കന്മാർ ആരാകും?ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇന്ന് പാരീസ് സെന്റ്-ജെർമെയ്നും ആഴ്‌സണലും നേർക്കുനേർനേരത്തെ, കോൺഗ്രസ് ഡി.സി.സി സെക്രട്ടറി സുധീർ കുമാറിന്റെ നേതൃത്വത്തിൽ കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആണ് നിക്ഷേപകന്റെ ആത്മഹത്യയിലേക്ക് നയിച്ചത്  എന്നും ഇത് യഥാർത്ഥത്തിൽ കൊലപാതകമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചിരുന്നു.The post “എന്നെ വഞ്ചിച്ചു;” വടകരയിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ ഓഡിയോ പുറത്ത് appeared first on Kairali News | Kairali News Live.