വേദനയുളവാക്കുന്ന വിയോഗം; ടി.പി. ദാസന്റെ നിര്യാണത്തിൽഅനുശോചനം രേഖപ്പെടുത്തി പിണറായി വിജയൻ

Wait 5 sec.

കോഴിക്കോട്ടെ മുതിർന്ന സി പി ഐ എം നേതാവ് ടി.പി. ദാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കെ എസ് വൈ എഫിൽ പ്രവർത്തിക്കുന്ന കാലം മുതൽ ഉള്ള ബന്ധമാണ് തനിക്കു ടി പി ദാസനുമായ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു ടി പി ദാസനെന്നും വിദ്യാർത്ഥി – യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.Also Read:മുഖ്യമന്ത്രിയുടെ വിഐപി സെക്യൂരിറ്റി വിഭാഗത്തിൽ ക്രിമിനൽ കേസ് പ്രതിയുംകോഴിക്കോട് കോർപ്പറേഷൻ മേയർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ദാസൻ ദീർഘകാലം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു എന്നും സഖാവിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.The post വേദനയുളവാക്കുന്ന വിയോഗം; ടി.പി. ദാസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പിണറായി വിജയൻ appeared first on Kairali News | Kairali News Live.