നിങ്ങളുടെ കാറിൽ സീറ്റ് ബെൽറ്റിന് കുഷ്യനുണ്ടോ; എങ്കിൽ പെട്ടെന്ന് മാറ്റിക്കോളൂ… ജീവൻ വരെ പോകാം

Wait 5 sec.

കാറിലെ സീറ്റ് ബെൽറ്റിൽ കുഷ്യനിട്ട് ഉപയോ​ഗിക്കുന്നവരായിരിക്കും പലരും. ഇത് സീറ്റ് ബെൽറ്റ് ​ദേഹത്ത് ഇറങ്ങുന്നതിൽ നിന്നും രക്ഷിക്കുകയും സീറ്റ് ബെൽറ്റിന് ലുക്ക് കൂട്ടുകയും ചെയ്യും. എന്നാൽ ഇത് ജീവൻ നഷ്ടപ്പെടാൻ കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ.സീറ്റ് ബെൽറ്റ് അപകടമുണ്ടാകുന്ന സമയത്ത് ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. അപകടത്തിൻ്റെ ആഘാതം കുറയ്ക്കാൻ ഇത് സഹായിക്കും. എന്നാൽ ഇത്തരം സീറ്റ് ബെൽറ്റ് കുഷ്യനുകൾ ഇടുമ്പോൾ അത് സീറ്റ് ബെൽറ്റിൻ്റെ സ്വാഭാവികതയെ ബാധിക്കും. 80 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യുന്നയാളുടെ ശരീരത്തിന് 18,500 ജൂൾസ് ഗതികോർജം ഉണ്ടാകും പെട്ടെന്ന് ഈ ചലനം നിർത്തുകയോ എന്തിലെങ്കിലും ഇടിക്കുകുകയോ ആണെങ്കിൽ അത് ശരീരത്തിന് ഉണ്ടാക്കുന്നത് 82 അടി ഉയരത്തിൽ നിന്നും വീഴുന്നത്രയും ആഘാതമാണ്.Also read: മഴ കൊള്ളാതെ യാത്ര ചെയ്യാൻ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാവുന്ന മികച്ച കാറുകൾ ഇതാ…എന്നാൽ സീറ്റ് ബെൽറ്റ് ഈ ആഘാതം ഉണ്ടാകുന്നതിൽ നിന്നും ശരീരത്തെ പിടിച്ച് നിർത്തും. എന്നാൽ സീറ്റ് ബെൽറ്റിൽ കുഷ്യൻ ഇടുന്ന സാഹചര്യത്തിൽ അത് ബെൽറ്റിന് അയവ് വരുത്തുകയും കൃത്യമായ സംരക്ഷണം നൽകാതിരിക്കുകയും ചെയ്യും. കൃത്യമായ മെക്കാനിസം വർക്ക് ചെയ്യാതെ അത് വലിയ അപകടത്തിലേക്ക് നയിക്കും.The post നിങ്ങളുടെ കാറിൽ സീറ്റ് ബെൽറ്റിന് കുഷ്യനുണ്ടോ; എങ്കിൽ പെട്ടെന്ന് മാറ്റിക്കോളൂ… ജീവൻ വരെ പോകാം appeared first on Kairali News | Kairali News Live.