സോനാപൂരില്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം

Wait 5 sec.

കൊല്‍ക്കത്ത  | സോനാപൂരില്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ഒരുകൂട്ടം ആളുകള്‍ കല്ലുകളും ചെരുപ്പുകളും കോഴിമുട്ടകളും എറിയുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അക്രമങ്ങള്‍ക്കിരയായവരെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.അതേസമയം, തനിക്കെതിരെ ആക്രമണം നടത്തിയത് ബിജെപിയാണെന്ന് അഭിഷേക് ആരോപിച്ചു.ഒരു ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്.തിരഞ്ഞെടുപ്പിന് ശേഷം സോനാര്‍പ്പൂരില്‍ കൊല്ലപ്പെട്ട ടിഎംസി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു അഭിഷേക്. ടിഎംസി അധികാരത്തിലിരിക്കുമ്പോള്‍ ഇസഡ് പ്ലസ് സുരക്ഷയുണ്ടായിരുന്ന അഭിഷേക് തന്റെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിടുകയായിരുന്നു.സംഭവത്തിന്റെ വിഡിയോ മമത ബാനര്‍ജി ഉള്‍പ്പെടയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.Staying true to his word, Shri @abhishekaitc REFUSED TO ABANDON the grieving family of Sanju Karmakar.Even after a vicious attack by @BJP4Bengal-backed miscreants, our National General Secretary chose not to turn back. Instead, he stood beside a family devastated by an… pic.twitter.com/L11oo92AzQ— All India Trinamool Congress (@AITCofficial) May 30, 2026