സിഗരറ്റ് ഇന്ന് പലരും ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും വാപ്പിങ് യുവാക്കളിലും മുതിർന്നവരിലും ഒരു ട്രൻഡായി മാറിയിട്ടുണ്ട്. വാപ്പിങ് സിഗരറ്റ് പോലെ നമ്മുടെ ശരീരത്തിന് ഒരു വില്ലനായി മാറില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ ആ ധാരണ തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന പരസ്യങ്ങളും പല ഫ്ളേവറുകളിൽ ഈ ഉൽപ്പന്നം ലഭിക്കുന്നതും വാപ്പിങ് ഉപകരണത്തിന്റെ ഡിസൈനുമാണ് ഇതിലേക്ക് യുവാക്കളെ ആഘർഷിക്കുന്നത്.ശ്വാസകോശം, ഹൃദയം, വായ എന്നീ അവയവങ്ങൾക്ക് വാപ്പിങ് വരുത്തിവെക്കുന്ന ദോഷങ്ങൾ ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വാപ്പിങ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന ധാരണ നിരന്തരം ഇത് ഉപയോഗിക്കുന്നതിലേക്ക് യുവാക്കളെ നയിക്കുന്നു. ഇത് വളരെ ചെറുപ്പത്തിൽ തന്നെ യുവാക്കൾ നിക്കോട്ടിന് അടിമപ്പെടാൻ കാരണമാകുന്നു. പല ഫ്ളേവറുകളിലുള്ള വാപ്പുകളുടെവ്യാപകമായ ഉപയോഗവും പ്രശ്നം കൂടുതൽ വഷളാക്കുന്നു.Also Read: നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ ? ഈ ശീലങ്ങൾ ശരീരത്തിന് പണി തരുംഇ-സിഗരറ്റുകളിൽ നിക്കോട്ടിൻ, അൾട്രാഫൈൻ കണികകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇവ ശ്വസനവ്യവസ്ഥയെ സാരമായി ബാധിക്കും.പതിവായി ഉപയോഗിക്കുന്നത് വിട്ടുമാറാത്ത ചുമ, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ, ശ്വസന അണുബാധകൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.വാപ്പിങ് ഗുരുതരമായ ഹൃദയ സംബന്ധമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. നിക്കോട്ടിൻ അഡ്രിനാലിൻ പുറത്തുവിടുന്നതിനെ ഉത്തേജിപ്പിക്കുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർധിപ്പിക്കുകയും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ രക്തക്കുഴൽ സംവിധാനത്തിനുള്ളിൽ നിരന്തരം സമ്മർദ്ദം അനുഭവപ്പെടുന്നത് ഹൃദ്രോഗങ്ങൾ നേരത്തെ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു.ശ്വാസകോശത്തെയും ഹൃദയത്തെയും പോലെ വായക്കും ഇത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. വായ വരണ്ടതാക്കുക, മോണയിലെ അസ്വസ്ഥത, വായ്‌നാറ്റം, ഇനാമലിന്റെ തേയ്മാനം എന്നിവയും വേപ്പ് ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നു. നിക്കോട്ടിൻ മോണയിലേക്കുള്ള രക്തയോട്ടം കുറക്കുകയും ഉമിനീർ ഉൽപാദനം കുറക്കുകയും ചെയ്യുന്നു. ഉമിനീർ പല്ലുകളെ സംരക്ഷിക്കാനും ദോഷകരമായ ബാക്ടീരിയകളെ നിർവീര്യമാക്കാൻ സഹായിക്കുന്നതിനാൽ, ഉമിനീരിന്റെ അളവ് കുറയുന്നത് ദന്തക്ഷയം, അണുബാധകൾ, മോണരോഗങ്ങൾ എന്നിവക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കും.The post ‘വാപ്പിങ്’ ശീലം പണി തരില്ലെന്ന് കരുതിയോ? ആരോഗ്യവിദഗ്ധർ പറയുന്നത് കേൾക്കാം.. appeared first on Kairali News | Kairali News Live.