സിംഗപ്പൂരിൽ നടന്ന ബി ഡബ്ള്യു എഫ് സിംഗപ്പൂർ ഓപ്പൺ 2026 ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടി ചരിത്രം കുറിച്ച് സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. പുരുഷ ഡബിൾസ് ഫൈനലിൽ ഇൻഡോനേഷ്യൻ ജോഡിയായ ഫജർ അൽഫിയാൻ–മുഹമ്മദ് ഷോഹിബുൽ ഫിക്രി കൂട്ടുകെട്ടിനെ തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡി ചരിത്രം കുറിച്ചത്.SATCHI ARE THE CHAMPIONS OF BWF SINGAPORE OPEN 2026 #SingaporeOpen2026 https://t.co/bYmk2NWHoD pic.twitter.com/DQCoRSQVmS— Badminton Media (@BadmintonMedia1) May 31, 2026മത്സരത്തിന്റെ തുടക്കത്തിൽ സമ്മർദ്ധത്തിൽ ആയ ഇന്ത്യൻ സഖ്യം ആദ്യ റൗണ്ട് 18-21 എന്ന സ്കോറിന് നഷ്ടപ്പെടുത്തി. എന്നാൽ പിന്നീട് തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ ജോഡി 21-17, 21-16 എന്നീ സ്കോറുകൾക്ക് അടുത്ത രണ്ടു സെറ്റും വിജയിച്ചു കിരീടം ഉയർത്തി. ഇതിന് മുമ്പ് സെമിഫൈനലിൽ ലോക ഒന്നാം നമ്പർ കൊറിയൻ ജോഡിയെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചിരുന്ന ഇന്ത്യൻ കൂട്ടുകെട്ട്, ടൂർണമെന്റിലുടനീളം മികച്ച ഫോം പ്രകടിപ്പിച്ചിരുന്നു.The post ചരിത്രനേട്ടം! സിംഗപ്പൂർ ഓപ്പൺ കിരീടം സ്വന്തമാക്കി സത്വിക്-ചിരാഗ് സഖ്യം appeared first on Kairali News | Kairali News Live.