‘അവൻ ശരിക്കും സ്പെഷ്യൽ’; വൈഭവിനെ കുറിച്ച് സച്ചിൻ പറഞ്ഞത് കേട്ടോ

Wait 5 sec.

യുവ ബാറ്റിംഗ് പ്രതിഭ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സവിശേഷ കഴിവുകളുള്ള താരമാണ് വൈഭവ് എന്നായിരുന്നു സച്ചിൻ പറഞ്ഞത്. വൈഭവിന്റെ ബാറ്റ് സ്വിങ്, കൈമുട്ടുകളുടെ നിയന്ത്രണം, പന്തിന്റെ ലൈൻ-ലെങ്ത് വളരെ നേരത്തെ തിരിച്ചറിയുന്ന കഴിവ് എന്നിവയാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്ന് സച്ചിൻ പറഞ്ഞു. വെറും ശക്തികൊണ്ട് പന്ത് അടിക്കുന്നതല്ല, മറിച്ച് കൃത്യമായ ടൈമിംഗും സാങ്കേതികതയും ഉപയോഗിച്ചാണ് താരം സിക്സറുകൾ നേടുന്നതെന്നും അദ്ദേഹം വിലയിരുത്തി.Also Read:മഴ കളിച്ചാൽ ഐപിഎല്ലിൽ ആരാണ് കപ്പടിക്കുക? നിയമം അറിയാംഐപിഎല്ലിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങളോടെ ബീഹാർ സ്വദേശിയായ പതിനഞ്ചുകാരൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. എലിമിനേറ്റർ മത്സരത്തിൽ ഹൈദെരാബാദിനെതിരെ നേടിയ 97 റൺസ് പ്രകടനത്തെ “സ്പെക്ടാകുലർ” എന്നാണ് സച്ചിൻ വിശേഷിപ്പിച്ചത്.യുവതാരത്തിന് അമിത സമ്മർദം നൽകാതെ സ്വാഭാവികമായ കളി തുടരാൻ അവസരം നൽകണമെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.ഭാവിയിൽ ടെസ്റ്റ് ക്രിക്കറ്റിലുൾപ്പെടെ വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഉള്ള കഴിവ് വൈഭവിനുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.The post ‘അവൻ ശരിക്കും സ്പെഷ്യൽ’; വൈഭവിനെ കുറിച്ച് സച്ചിൻ പറഞ്ഞത് കേട്ടോ appeared first on Kairali News | Kairali News Live.