കൊച്ചി കലൂരിൽ പെൺകുട്ടികൾക്കു നേരെ അതിക്രമം. കമൻ്റടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. റോഡിലുടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിളെ ഒരു സംഘം യുവാക്കളാണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവംപെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടി, പെൺകുട്ടിയ്ക്ക് നെഞ്ചിൽ ഉൾപ്പെടെ ചവിട്ട് ഏറ്റതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിനായി പോലീസ് തിരച്ചിൽ തുടരുന്നു.updating…….The post കമൻ്റടിച്ചത് ചോദ്യം ചെയ്തു; കൊച്ചി കലൂരിൽ പെൺകുട്ടികൾക്കു നേരെ അതിക്രമം appeared first on Kairali News | Kairali News Live.