ബംഗളുരുവിൽ സമരം നടത്തിയ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമം. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ നടത്തിയ സമരത്തെ അതിക്രൂരമായാണ് പോലീസ് അടിച്ചമർത്തിയത്. അമ്പതോളം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത പൊലീസ് അവരെ സിൽവർ ജൂബിലി പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.Also read:വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചത് ശരിയോയെന്ന് ചോദ്യം, ‘ഏവർക്കും ലോക ക്ഷീരദിനാശംസകൾ’ എന്ന് മറുപടിയും; ബിന്ദു കൃഷ്ണയുടെ വിചിത്രമായ ഒഴിഞ്ഞുമാറൽ!എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് ആദർശ് എം. സജി, കർണാടക സംസ്ഥാന സെക്രട്ടറി വിജയ്, പ്രസിഡൻറ് ശിവപ്പ, കേന്ദ്ര കമ്മിറ്റി അംഗം എസ്. സുജാത, ഡോ. ബസവരാജ് എന്നിവർ അടക്കമുള്ളവർ ആണ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആയത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലെ പൊലീസിന്റെ കിരാത നടപടിക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിനകത്ത് പ്രതിഷേധം സംഘടിപ്പിക്കുകയാണ്.to be updated…The post ബെംഗളൂരുവിൽ എസ്.എഫ്.ഐ സമരത്തെ ക്രൂരമായി അടിച്ചമർത്തി പൊലീസ്: അമ്പതോളം വിദ്യാർത്ഥികൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.