കെ.എം ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ പോസ്റ്റുമായി സഞ്ജീവ് പി. എസ്. ‘ഭാവി കളയുന്ന രാഷ്ട്രീയ പ്രവർത്തനം നിങ്ങൾ ചെയ്യരുത്, നേതാക്കന്മാരുടെ മക്കൾ ഭയങ്കര സേഫ് ആണ്’ എന്ന ഷാജിയുടെ വാക്കുകൾ ലീഗിലെ നേതാക്കളുടെ അനുഭവത്തിലാണോ എന്ന് സഞ്ജീവ് ചോദിക്കുന്നു. ഈ പ്രസ്താവനയിൽ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും എം.എസ്.എഫ്, യൂത്ത് ലീഗ്, വനിത ലീഗ് തുടങ്ങിയ പോഷക സംഘടനകൾ ഇക്കാര്യത്തിൽ വായ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, പ്രസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന പ്രവർത്തകരെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രവർത്തകർ സ്വന്തം ഭാവി തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും നേതാക്കളുടെ മക്കൾ സുരക്ഷിതരാണെന്നുമുള്ള കെ.എം ഷാജിയുടെ പ്രസ്താവനയിലാണ് കടുത്ത വിമർശനവുമായി സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.ALSO READ: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത ബാഗിൽ മോദിയുടെയും വി വി രാജേഷിന്റെയും ചിത്രംരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ഭാവി മാത്രമല്ല, ജീവൻ പോലും അർപ്പിച്ച ഗാന്ധിജി, ഭഗത് സിംഗ്, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരുടെ നിലപാടുകളെ ഷാജിയുടെ യുക്തിയുമായി സഞ്ജീവ് താരതമ്യം ചെയ്യുന്നു. സമരം എന്നത് നാടിന് വേണ്ടിയുള്ളതാണെന്നും തെറ്റുകൾക്കെതിരെയുള്ള തിരുത്തലാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ ആഗ്രഹിക്കുന്ന സംഘപരിവാർ അജണ്ടയ്ക്ക് ഇത്തരം അരാഷ്ട്രീയ അഭിപ്രായങ്ങൾ വെള്ളവും വളവും നൽകുന്നതാണെന്ന് സഞ്ജീവ് വിമർശിക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് കെ.എം ഷാജിയെ ‘ഒരു അരാഷ്ട്രീയ മന്ത്രി’ എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഷാജിയുടെ ഈ വിവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.പോസ്റ്റിന്റെ പൂർണരൂപം“ഭാവി കളയുന്ന രാഷ്ട്രീയ പ്രവർത്തനം നിങ്ങൾ ചെയ്യരുത്, നേതാക്കന്മാരുടെ മക്കൾ ഭയങ്കര സേഫ് ആണ് ” – മന്ത്രി കെ.എം ഷാജി ഈ പ്രസ്താവനയിൽ മേലുള്ള ലീഗ് നിലപാട് അറിഞ്ഞാൽ കൊള്ളാം. ലീഗിലെ നേതാക്കളുടെ അനുഭവത്തിലാണോ ഈ കമന്റ്?Msf, യൂത്ത് ലീഗ്, വനിത ലീഗ് ഉൾപ്പടെ ഉള്ളവരുടെ നിലപാടും അറിയണം. ഒന്ന് വായ് തുറന്ന് നിലപാട് പറയണം, അല്ലെങ്കിൽ നിങ്ങളുടെ പ്രസ്ഥാനത്തിൽ സമരം ചെയ്യുന്നവരായ പ്രവർത്തകരെ ഒറ്റുകൊടുക്കുന്നത് തുല്യമാകും.രാഷ്ട്രീയ നിലപാടിന്റെ പേരിൽ സമരം ചെയ്യേണ്ടി വരും അത് പല വിഷയങ്ങളിലുമാവാം . ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ സമരം ചെയ്താണ് നമ്മൾ തോൽപ്പിച്ചത്. പല രീതിയിൽ.ഈ സെൻസ് വെച്ച് നോക്കുമ്പോൾ ഗാന്ധിയും, ഭഗത് സിംഗും, എന്തിനേറെ വാരിയംകുന്നത്ത് ഹാജിയുമൊക്കെ ഭാവി മാത്രമല്ല,സ്വജീവനും നാടിനായി അർപ്പിച്ചവരാണ്.ഇവരെ കുറിച്ച് കെ.എം ഷാജിയുടെ നിലപാട് എന്താണ്?സമരം നാടിന് വേണ്ടിയാണ്, തെറ്റിനെതിരെയുള്ള തിരുത്തലാണ്. അതിനെ ദുർബലപ്പെടുത്തുന്ന ഇത്തരം അരാഷ്ട്രീയ അഭിപ്രായങ്ങൾ,എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ആഗ്രഹിക്കുന്ന സംഘപരിവാർ അജണ്ടക്ക് വെള്ളവും വളവുമാവുന്നതു പോലെയാണ്.കേരളം പോലൊരു സംസ്ഥാനത്ത് ഒരു അരാഷ്ട്രീയ മന്ത്രി.പേര് കെ. എം ഷാജിThe post ‘സമരം തെറ്റിനെതിരെയുള്ള തിരുത്തൽ; അതിനെ ദുർബലപ്പെടുത്തുന്ന അരാഷ്ട്രീയ അഭിപ്രായങ്ങൾ സംഘപരിവാർ അജണ്ടയ്ക്ക് വെള്ളവും വളവുമാകും’; കെ.എം ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ സഞ്ജീവ് പി. എസ് appeared first on Kairali News | Kairali News Live.