ഇന്ധനവില തുടർച്ചയായി വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താൻ ഒരുങ്ങി സിപിഐഎം. കേന്ദ്ര സർക്കാർ നടത്തുന്ന പകൽകൊള്ളയ്ക്കെതിരെ ജൂൺ 4 –നാണ് പ്രതിഷേധം സംഘടിപ്പിക്കുക. വ്യാഴാഴ്ച രാവിലെ 10.30ന് ജില്ലാ-ഏരിയ കേന്ദ്രങ്ങളിൽ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.Also Read: ‘സമരം തെറ്റിനെതിരെയുള്ള തിരുത്തൽ; അതിനെ ദുർബലപ്പെടുത്തുന്ന അരാഷ്ട്രീയ അഭിപ്രായങ്ങൾ സംഘപരിവാർ അജണ്ടയ്ക്ക് വെള്ളവും വളവുമാകും’; കെ.എം ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ സഞ്ജീവ് പി. എസ്കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു പിന്നാലെ തുടർച്ചയായി ഇന്ധന വിലയും പാചകവാതക വിലയും വർധിപ്പിച്ചു കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയാണ്. മൂന്ന് ആഴ്ചക്കുള്ളിൽ സി എൻ ജി വില നാല് തവണയാണ് 6 രൂപയിൽ അധികം വർധിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പെട്രോൾ ഡീസൽ വില വർധിപ്പിച്ചതും നാല് തവണയായിരുന്നു. ഈ കേന്ദ്ര നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. കൂടാതെ സാധാരണക്കാരന്റെ വയറ്റത്തടിച്ചുക്കൊണ്ട് വാണിജ്യ സിലിണ്ടറിന് 42 രൂപയാണ് കേന്ദ്ര സർക്കാർ ഇന്ന് മാത്രം വർധിപ്പിച്ചത്.The post ഇന്ധന വിലവർധനവിനെതിരെ ജൂൺ 4ന് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും appeared first on Kairali News | Kairali News Live.