നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച; വിദ്യാ‌ർത്ഥികൾ കടുത്ത പ്രതിസന്ധിയിൽ, മോദി സ‍ർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു

Wait 5 sec.

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച, സി ബി എസ് ഇ പ്ലസ്ടു ഫലം വീഴ്ച,ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജി പരീക്ഷയിലെ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ വിദ്യാർത്ഥികളെ പ്രതിസന്ധിയിൽ ആക്കിയതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നത്.ദേശീയതലത്തിലെ പരീക്ഷകളെ തകിടം മറിക്കുകയാണ് മോദി സർക്കാർ എന്ന് പ്രതിപക്ഷം ആരോപിച്ചു.അതേസമയം സിബിഎസ്ഇ പോർട്ടലിന് സുരക്ഷ പ്രശ്നങ്ങൾ ഉണ്ടെന്ന് സിബിഎസ്ഐ അംഗീകരിച്ചു. നേരത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ നിഷേധിച്ചിരുന്ന സിബിഎസ്ഇ ഇത് ആദ്യമായാണ് വീഴ്ച അംഗീകരിക്കുന്നത്. സൈബർ സുരക്ഷ വിദഗ്ധരുടെ ഒരു സംഘം പ്രശനം പരിശോധിച്ചു വരികയാണെന്ന് അറിയിച്ചു.also read:പ്രതിസന്ധിയിലായത് വിദ്യാർഥികളുടെ ജീവിതങ്ങൾ; ഒടുവിൽ വീഴ്ച അംഗീകരിച്ച് സിബിഎസ്ഇവിദ്യാർത്ഥികളും എത്തിക്കൽ ഹാക്കർമാർ അടക്കം നിരവധി പേരാണ് സിബിഎസ്ഇ പോർട്ടലിലെ സുരക്ഷ പ്രശ്നങ്ങളും തകരാറും ചൂണ്ടികാണിച്ച് രംഗത്ത് വന്നത്.സുരക്ഷാ വീഴ്ച ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ തുടരുന്നുവെന്നും വീഴ്ചകൾ ചൂണ്ടിക്കാട്ടിയ എത്തിക്കൽ ഹാക്കർമാർ അടക്കമുള്ള പൊതുസമൂഹത്തിന് നന്ദിയും പറഞ്ഞുകൊണ്ടാണ് സിബിഎസ്ഇ വീഴ്ച അംഗീകരിച്ചത്.The post നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച; വിദ്യാ‌ർത്ഥികൾ കടുത്ത പ്രതിസന്ധിയിൽ, മോദി സ‍ർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു appeared first on Kairali News | Kairali News Live.