ഭരണ അനുകൂല സംഘടനയായ എൻജിഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ കെ സി വേണുഗോപാൽ വിഭാഗവും വി.ഡി സതീശൻ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടൽ. കെ സി വിഭാഗം നേതാവായ ചവറ ജയകുമാറിനെ തഴഞ്ഞ് മറുവിഭാഗം ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. സമ്മേളന ഹാളിന് മുന്നിൽ പ്രതിഷേധിച്ച ജയകുമാർ വിഭാഗത്തെ മറുവിഭാഗം തല്ലിയതിനെ തുടർന്ന് സംസ്ഥാന കൗൺസിൽ അംഗം സ്മിത ദേവകിയടക്കം നേതാക്കൾക്ക് പരുക്കേറ്റു. ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.Also read:ഇ ഡി യെ വട്ടം കറക്കിയ ഡോ.തോമസ് ഐസക്ക്; ‘കുരുക്കാൻ’ വന്ന് ‘കുരുങ്ങി’പ്പോയ കഥകെപിസിസി നേതൃത്വം നിർദ്ദേശിച്ച സമവായ പട്ടിക തള്ളിയാണ് സതീശൻ വിഭാഗം ഏകപക്ഷീയമായി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇതിൽ പ്രതിഷേധിച്ച് കെഎസി വിഭാഗം പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. ചവറ ജയകുമാറിന്റെ നേതൃത്വത്തിൽ നേതാക്കൾ യോഗം ചേരും. കെപിസിസി ഭാരവാഹികളുടെ അടക്കം പിന്തുണയോടെ പുതിയ സംഘടന പ്രഖ്യാപിക്കാനാണ് നേതാക്കളുടെ തീരുമാനം.The post എൻജിഒ അസോസിയേഷൻ സമ്മേളനത്തിൽ പൊട്ടിത്തെറി! നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി appeared first on Kairali News | Kairali News Live.