സി യൂ ഇ ടി (Common University Entrance Test) പരീക്ഷയിൽ സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല. പരീക്ഷ കേന്ദ്രങ്ങളിൽ ഉണ്ടായ സാങ്കേതിക തടസ്സങ്ങളാണ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.പരീക്ഷ നടത്തിപ്പിനിടെയുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി കേന്ദ്രങ്ങളിൽ പരീക്ഷാ നടപടികൾ വൈകിയതായി റിപ്പോർട്ടുകളുണ്ട്. അവസരം നഷ്ടപ്പെട്ട ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് എൻ ടി എ അറിയിച്ചു.The post സി യൂ ഇ ടി പരീക്ഷയിൽ സാങ്കേതിക പിഴവ്: 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല appeared first on Kairali News | Kairali News Live.