രാജ്യത്തെ ബി ജെ പി ഭരണകൂടത്തിനെതിരെ എതിർ ശബ്ദമുയർത്തുന്നവരെ വരുതിയിലാക്കാനും ഭയപ്പെടുത്താനും കേന്ദ്രം ഉപയോഗിക്കുന്ന മാർഗമാണ് ഇ ഡി. എന്ത് വിഷയമുണ്ടായാലും ഇ ഡി യെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണ് പതിവ്. ഏറ്റവും ഒടുവിൽ കേരളത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായും നടന്നത് ഇത് തന്നെയാണെന്നതിൽ സംശയങ്ങളില്ല. അരവിന്ദ് കെജരിവാളിനെതിരേയും നാം കണ്ടത് ഇത് തന്നെയാണ്. എന്നാൽ തന്നെ പൂട്ടാൻ വന്ന് ഇഡിയെ പൂട്ടിയ ഒരാളുണ്ട്. മുൻ ധന മന്ത്രിയായ തോമസ് ഐസക്. ഇഡി വേട്ടയാടലുകളെ നിയമപരമായി നേരിടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ വന്ന ഇ ഡി യെ നിയമം പറഞ്ഞ് പൂട്ടുകയായിരുന്നു. ഒരു തവണ പോലും ഇ ഡി ക്ക് തോമസ് ഐസകിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കോടതിയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇതുവരെ ഇ ഡി ക്ക് സാധിച്ചിട്ടില്ല. കിഫ്ബി സമാഹരിച്ച മസാല ബോണ്ടിൽ കള്ളപ്പണം ആരോപിച്ചാണ് ഇ ഡി ഐസക്കിനെ കുരുക്കാൻ ശ്രമിച്ചത്. എന്നാൽ ഇ ഡിയുടെ ഓരോ നീക്കവും കോടതിയിൽ അവർക്ക് തന്നെ തിരിച്ചടിയായി.2022 ജൂലൈ മുതലാണ് ഇ ഡി തോമസ് ഐസകിന് സമൻസ് അയച്ചു തുടങ്ങിയത്. എന്നാൽ തോമസ് ഐസകിനെ ചോദ്യം ചെയ്യേണ്ടുന്ന ആവശ്യം എന്താണെന്നാണ് ഹൈക്കോടതി ചോദിച്ചത്. ധനമന്ത്രി ആയിരിക്കെ ‘മസാല ബോണ്ടുകൾ’ വഴി കിഫ്ബിസമാഹരിച്ച പണം, ഫെമ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ഇ ഡിയുടെ ആരോപണം. എന്നാൽ കിഫ്ബ് പണം സമാഹരിച്ചത് റിസർവ് ബാങ്കിൻ്റെ അനുമതിയോടെയാണെന്ന് തോമസ് ഐസക് കോടതിയിൽ വാദിച്ചു. ഇതാണ് ഇ ഡി യെ വെട്ടിലാക്കിയത്.മസാല ബോണ്ട് വഴി പണം സമാഹരിക്കുന്ന ആദ്യത്തെ സ്ഥാപനമല്ല കിഫ്ബി. തെർമൽ പവർ കോർപ്പറേഷനും ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസിയും ദേശീയ പാത അതോറിറ്റിയും സമാനമായ രീതിയിൽ മസാല ബോണ്ടുകൾ വഴി പണം സമാഹാരിച്ചിട്ടുണ്ട്. ഇവർക്കെതിരെ അന്വേഷണങ്ങളില്ലെന്നതും തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഇത് ഇ ഡിക്ക് തലവേദനയാകുകയും ചെയ്തു. എന്നാൽ ഇതിൽ നിന്നും പിന്മാറാതെ വീണ്ടും ഇ ഡി തോമസ് ഐസകിന് സെമൻസ് അയച്ചു. പക്ഷെ ഇതിൽ ഇഡി ഓഫീസിൽ ഹാജരാകണമെന്നും പത്ത് വർഷത്തെ അദ്ദേഹത്തിൻ്റേയു കുടുംബത്തിൻ്റേയും ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പത്ത് വർഷത്തെ തന്റെയും കുടുംബത്തിന്റെയും യാത്രാ രേഖകളും ബാങ്ക് വിവരങ്ങളും ആവശ്യപ്പെടുന്നത് സ്വാകാര്യതയുടെ ലംഘനമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.Also read: ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്ക് അപകടം: ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻകൂടാതെ ഡോക്ടർ ഐസക് കോടതിയിൽ ഉയർത്തിയ മറ്റൊരു വാദം വീണ്ടും ഇ ഡി ക്ക് കുരുക്കായി. മസാല ബോണ്ട് വഴി പണം സമാഹരിച്ചത് റിസർവ് ബാങ്കിന്റെ അനുമതിയോടെയും അറിവോടെയും ആയതിനാൽ റിസർവ് ബാങ്കിനെ കൂടി കേൾക്കണമെന്ന ഐസക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചു. റിസർവ് ബാങ്കിന് നോട്ടീസയച്ചു. എന്നാൽ എല്ലാം തങ്ങളുടെ അറിവോടെയാണെന്ന് ആർബിഐ പറഞ്ഞു. ഇതോടെ ഇ ഡിക്കെതിരേയുള്ള കുരുക്ക് മുറുകുകയും ചെയ്തു. പിന്നീട് സമൻസ് അയക്കുന്നത് കോടതി സ്റ്റേ ചെയ്യുകയും 2023 ൽ വീണ്ടും സമൻസ് അയക്കാൻ ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് അന്വേഷണത്തോട് സഹകരിച്ചു കൂടെ എന്നായിരുന്നു കോടതി ചോദിച്ചിരുന്നത്. 2025 ജൂൺ 27ന്, ഫെമ നിയമത്തിലെ സെക്ഷൻ 13 പ്രകാരം കിഫ്ബിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ട് ഇ ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുൻപാകെ ഔദ്യോഗികമായി പരാതി നൽകി. മസാല ബോണ്ടുകൾ വഴി സമാഹരിച്ച തുകയിൽ നിന്ന് 466 കോടി രൂപയോളം ഭൂമി വാങ്ങുന്നതിനായി വകമാറ്റി ചിലവഴിച്ചെന്നാണ് ഇ ഡി കണ്ടെത്തിയ ചട്ടലംഘനം. ഇതിൽ കിഫ്ബി ചെയർമാൻ കൂടിയായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കെതിരെ 2025 നവംബറിൽ ഇ ഡി 466 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ കോടതിയെ സമീപിച്ച കിഫ്ബിയുടെ വാദം കേട്ട കോടതി തുടർനടപടികൾ തടഞ്ഞു.Also read: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം ! അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ2019-ൽ കിഫ്ബി മസാല ബോണ്ടുകൾ വഴി പണം സമാഹരിച്ചത് ആർബിഐയുടെ ഇസിബി ചട്ടങ്ങളും മാസ്റ്റർ ഡയറക്ഷനും അനുസരിച്ചാണ് ഈ ചട്ടപ്രകാരം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ റിയൽ എസ്റ്റേറ്റ് വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇഡി നൽകിയ അന്വേഷണ നടപടികൾക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല സ്റ്റേ നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. എന്നാൽ വിഷയം ഇപ്പോഴും അന്തിമമായി ചട്ടലംഘനമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ഇപ്പോഴും ഇ ഡി യെ വട്ടം കറക്കുന്ന കേസായി ഇത് തുടരുകയാണ്.The post ഇ ഡി യെ വട്ടം കറക്കിയ ഡോ.തോമസ് ഐസക്ക്; ‘കുരുക്കാൻ’ വന്ന് ‘കുരുങ്ങി’പ്പോയ കഥ appeared first on Kairali News | Kairali News Live.