ഇതോ ‘പുതുയുഗം’? ; അംബേദ്കർ സ്കൂളിൽ വി മുരളീധരന്‍റെ മിഠായി വിതരണ വിവാദത്തിൽ വിമർശനവുമായി വീണാ ജോർജ്

Wait 5 sec.

തിരുവനന്തപുരത്തെ കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ മിഠായി വിതരണ വിവാദത്തിൽ വി മുരളീധരനെ വിമർശിച്ച് മുൻ മന്ത്രി വീണാ ജോർജ് രംഗത്ത്. ഇതോ ‘പുതുയുഗം’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് വീണാ ജോർജ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ഈ കാഴ്ച അങ്ങേയറ്റം അപലപനീയമാണെന്ന് അവർ വിമർശിച്ചു.അവകാശങ്ങൾ സംരക്ഷിക്കേണ്ടവർക്ക് ഇതിൽ അസ്വാഭാവികത തോന്നാത്തതും അവർ പുലർത്തുന്ന നിശബ്‌ദതയും കുറ്റകരവും ഭയപ്പെടുത്തുന്നതുമാണ്. കുമാരനാശാൻ വിവരിച്ച ആ ഇരുണ്ടകാലത്തേക്കുള്ള മടക്കയാത്രയാണിതെന്നും വീണ കുറ്റപ്പെടുത്തി.‘തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ’ എന്ന വരികൾ ഉദ്ധരിച്ചുകൊണ്ടാണ് വീണാ ജോർജ് ശക്തമായ വിമർശനം രേഖപ്പെടുത്തിയത്.പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ കയ്യിൽ മിഠായി കൊടുക്കാതെ മേശപ്പുറത്തേക്ക് എറിഞ്ഞ് നൽകുകയായിരുന്നു കഴക്കൂട്ടത്തുനിന്നുള്ള ജനപ്രതിനിധിയായ ബിജെപി നേതാവ് വി. മുരളീധരൻ ചെയ്തത്. കുട്ടികളുടെ കൈയിലേക്ക്‌ നൽകാതെ മേശപ്പുറത്ത്‌ തട്ടിയിട്ടശേഷം എടുത്ത്‌ കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി. പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്‌ കട്ടേലയിലേത്‌.The post ഇതോ ‘പുതുയുഗം’? ; അംബേദ്കർ സ്കൂളിൽ വി മുരളീധരന്‍റെ മിഠായി വിതരണ വിവാദത്തിൽ വിമർശനവുമായി വീണാ ജോർജ് appeared first on Kairali News | Kairali News Live.