വീട്ടുമുറ്റങ്ങളിലും വഴിയോരങ്ങളിലും വർണാഭമായി കാണുന്ന ബോഗെയ്ൻ വില്ല സാധാരണ അലങ്കാരച്ചെടിയായാണ് നമ്മൾ കാണുന്നത്. എന്നാൽ തായ്ലൻഡിൽ ഈ പൂക്കൾക്ക് മറ്റൊരു രുചികരമായ ഉപയോഗവുമുണ്ട്. ഈ പൂക്കൾ ഉപയോഗിച്ച് ഒരു ക്രിസ്പി സ്നാക്ക് തയ്യാറാക്കാൻ സാധിക്കും. തായ്ലൻഡിൽ ‘ഡോക് മൈ തോട്ട്’ എന്ന പേരിലാണ് ഈ വിഭവം അറിയപ്പെടുന്നത്. പലതരം പൂക്കൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാറുണ്ടെങ്കിലും ബോഗെയ്ൻ വില്ലയാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്.തായ് ഭാഷയിൽ “ഡോക് മൈ” എന്നാൽ പൂവ്, “തോട്ട്” എന്നാൽ പൊരിച്ചത് എന്നർത്ഥം. അതുകൊണ്ടുതന്നെ ഇത് ‘ഫ്രൈഡ് ഫ്ലവർ’ എന്ന പേരിലും അറിയപ്പെടുന്നു. ഇൻസ്റ്റഗ്രാമിൽ ഈ റെസിപ്പി പങ്കുവെച്ച ഷെഫ് സുബോധ് പറഞ്ഞത് ഇങ്ങനെ,ലോകത്തിന്റെ പലഭാഗങ്ങളിലും അലങ്കാരപുഷ്പമായി മാത്രം കാണുന്ന ബോഗെയ്ൻ വില്ലയെ തായ്‌ലൻഡ് ഒരു ക്രിസ്പി സ്‌നാക്കാക്കി മാറ്റുന്നു. പ്രകൃതി ചില അത്ഭുത റെസിപ്പികൾ നമ്മുടെ മുന്നിൽ തന്നെ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്നാണ്.also read:വെണ്ടയ്ക്ക ഇനി പെട്ടെന്ന് കേടാകില്ല, ആഴ്ചകളോളം ഫ്രഷായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിഡോക് മൈ തോട്ട് തയ്യാറാക്കാൻ വേണ്ട ചേരുവകൾബോഗെയ്ൻ വില്ല പൂവ്, ഉരുളക്കിഴങ്ങ് സ്റ്റാർച്ച്, കോൺഫ്ലോർ, മൈദ, ഉപ്പ്, എണ്ണ, വെള്ളംഡിപ്പിംഗ് സോസിനായിപുളി, വറുത്ത കടല/പീനട്ട്, മല്ലിവേര്, നാരങ്ങാനീര്, ചില്ലി ഫ്ലേക്‌സ്തയ്യാറാക്കുന്ന വിധംആദ്യം ഫ്രഷായ ബോഗെയ്ൻ വില്ല പൂക്കൾ ശേഖരിച്ച് അകത്തുള്ള ചെറിയ പൂക്കൾ നീക്കം ചെയ്യണം. ഇവ നന്നായി കഴുകിയ ശേഷം രണ്ടായി വേർതിരിക്കുക. തുടർന്ന് മാവ് തയ്യാറാക്കി പൂക്കൾ അതിൽ മുക്കി ചൂടായ എണ്ണയിൽ സ്വർണനിറമാകുന്നത് വരെ പൊരിച്ചെടുക്കാം. പുറത്ത് ക്രിസ്പിയും ഉള്ളിൽ പൂവിന്റെ മൃദുത്വവുമായിരിക്കും. ഇത് ഡിപ്പിംഗ് സോസിൽ മുക്കി കഴിക്കാവുന്നതാണ്. പൂക്കളും ഭക്ഷണമാകാമെന്ന് തെളിയിക്കുന്ന അപൂർവ വിഭവമായി ഇപ്പോൾ ഡോക് മൈ തോട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.The post പൂവാണെന്ന് കരുതിയോ? തായ്ലൻഡിൽ ഇത് ടേസ്റ്റി ക്രിസ്പി സ്നാക്ക്, ബോഗെയ്ൻ വില്ല കൊണ്ട് സ്പെഷ്യൽ വിഭവം തയ്യാറാക്കാം appeared first on Kairali News | Kairali News Live.