സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. പവന് 1,15,160 രൂപയായിരുന്നു. ഇന്ന് പവൻ വിലയിൽ 600 രൂപയുടെ ഇടിവ് സംഭവിച്ച് 1,14,560 രൂപയായി. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം പകരുന്ന നിരക്കാണ്. ഇനിയുള്ള ദിവസങ്ങളിലും സ്വർണവിലയിൽ ഇടിവ് സംഭവിക്കുമെന്നാണ് ആഭരണപ്രേമികൾ പ്രത്യാശിക്കുന്നത്.ഇറാനും യുഎസും തമ്മിൽ രണ്ടുമാസത്തേക്ക് വെടിനിർത്തൽ കരാറിലെത്തുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്നലെ രാജ്യാന്തര, ആഭ്യന്തര വിലകൾ ഉയർന്നിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. അന്ന് പവന് 1,23,120 രൂപയായിരുന്നു. മേയ് അഞ്ചിനായിരുന്നു കഴിഞ്ഞ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,09,400 രൂപയായിരുന്നു.also read:നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ; ഭാഗ്യശാലികളെ അറിയാംഅതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 289.90 രൂപയും കിലോഗ്രാമിന് 2,89,900 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 290 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.The post ഇന്നത്തേത് വലിയ മാറ്റം, സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷ വാർത്തയെത്തി appeared first on Kairali News | Kairali News Live.