ആഹാരം കഴിക്കുന്ന സമയത്ത് വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചിലർ ഭക്ഷണത്തിനിടെ വെള്ളം കുടിക്കാറില്ല. കാരണം, വെള്ളം കുടിച്ചാൽ വയർ പെട്ടെന്ന് നിറയും എന്ന ധാരണയാണ്. പക്ഷേ ശരിക്കും ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത് തെറ്റാണോ? അങ്ങനെ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമോ? എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ ഇതിന് വ്യക്തമായ ശാസ്ത്രീയ അടിത്തറ ഇല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭക്ഷണത്തിനിടെ ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെയോ ദഹന എൻസൈമുകളുടേയോ പ്രവർത്തനത്തെ ബാധിക്കുന്നില്ല.അതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ വലിയ അളവിൽ വെള്ളം കുടിക്കുന്നതിനേക്കാൾ ചെറിയ അളവിൽ കുടിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അൽപം വെള്ളം കുടിക്കുന്നത് ഭക്ഷണം എളുപ്പത്തിൽ വിഴുങ്ങാനും സഹായിക്കും. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായകമായേക്കാം. എന്നാൽ അസിഡിറ്റി, ഗ്യാസ്, ഐബിഎസ്, അല്ലെങ്കിൽ വിട്ടുമാറാത്ത ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ വെള്ളം കുടിക്കുമ്പോൾ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.also read:‘വാപ്പിങ്’ ശീലം പണി തരില്ലെന്ന് കരുതിയോ? ആരോഗ്യവിദഗ്ധർ പറയുന്നത് കേൾക്കാം..ദഹനം മെച്ചപ്പെടുത്താൻ ചെയ്യാവുന്ന കാര്യങ്ങൾ:* വലിയ അളവിൽ വെള്ളം ഒരുമിച്ച് കുടിക്കുന്നതിന് പകരം ആവശ്യാനുസരണം പതുക്കെ കുടിക്കുക.* വളരെ തണുത്ത വെള്ളത്തിനുപകരം ചെറുചൂടുവെള്ളം കുടിക്കുന്നത് കൂടുതൽ നല്ലതാണ്.* ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് കുഴപ്പമില്ലെങ്കിലും അമിതമായി കുടിക്കുന്നത് ഒഴിവാക്കണം.വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരിൽ കണ്ട് ഉപദേശം തേടുക.The post ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാമോ? ദഹനത്തെ ബാധിക്കുമോ? ആരോഗ്യ വിദഗ്ദർ പറയുന്നത് ഇങ്ങനെ appeared first on Kairali News | Kairali News Live.