ഫോണ്‍ കോളിലൂടെ ബാങ്ക് അക്കൗണ്ടിലെ മൂന്നു ലക്ഷം രൂപ കവര്‍ന്നു

Wait 5 sec.

കൊച്ചി | ഡല്‍ഹിയില്‍ കാര്‍ വാങ്ങാന്‍ പോവുകയായിരുന്ന മലയാളിയുടെ ബാങ്ക് അക്കൗണ്ടിലെ പണം ഒരു ഫോണ്‍കോളിലൂടെ ചോര്‍ത്തി. ഫോണ്‍ ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പ് അന്വേഷിച്ച് കണ്ടെത്താനാവില്ലെന്ന് പോലീസ്.ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്തതിന് പിന്നാലെ മരട് സ്വദേശി മാര്‍ട്ടിന്‍ മാന്വലിന് മൂന്ന് ലക്ഷം രൂപ നഷ്ടമായത്. വായ്പയെടുത്ത പണംകൊണ്ട് ഇന്നോവ കാര്‍ വാങ്ങാനായി ഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു സൈബര്‍ തട്ടിപ്പ്. സൈബര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ ഉറങ്ങുമ്പോഴാണ് കോള്‍ വന്നത്. കോള്‍ എടുത്തപ്പോള്‍ സംസാരമൊന്നും ഉണ്ടായിരുന്നില്ല. കോള്‍ കട്ട് ചെയ്ത ശേഷം ഒരു ഒ ടി പി വന്നു. 1,26,000 രൂപയാണ് ആദ്യം പോയത്. തുടര്‍ന്നു 65,000 പോയി. ശേഷം 25,000 രൂപ വീതം രണ്ട് തവണയും 5016 രൂപ വീതം 10 തവണയും നഷ്ടമായി.പണം സ്പ്ലിറ്റ്് ചെയ്തു ഉപയോഗിച്ചതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ രീതിവെച്ച് കുറ്റവാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് പോലീസ് പറയുന്നത്. ഫോണ്‍കോളിലൂടെ എങ്ങനെയാണ് ബാങ്ക് അക്കൗണ്ടിലെ പണം ചോര്‍ത്തിയതെന്നു കണ്ടെത്താനായിട്ടില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.