സമസ്ത മേഖലകളിലും പിടിമുറുക്കി വിലക്കയറ്റം; പെയിൻ്റിങ് മേഖലയും നിർമാണ മേഖലയും പ്രതിസന്ധിയിൽ

Wait 5 sec.

സമസ്‌ത മേഖലയിലും കടുത്ത പ്രതിസന്ധിയാണ് ഇറാനുമേലുള്ള അമേരിക്കയുടെ അധിനിവേശം സൃഷ്ടിച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഉണ്ടായ വില വർധനവിനെ കുറിച്ചാണ് നമ്മളിൽ പലരും ചർച്ച ചെയ്യുന്നത്. എന്നാൽ ഇതിനേക്കാൾ വലിയ വർദ്ധനവാണ് മറ്റു പല മേഖലയിലും സംഭവിച്ചിട്ടുള്ളത്. പെയിൻ്റിങ് ഉൽപന്നങ്ങൾക്ക് ഉണ്ടായത് 20 ശതമാനം മുതൽ 30 ശതമാനം വരെ വിലവർധനമാണ്.അതിൽ പോളിഷ് ഉൽപ്പന്നങ്ങൾക്ക് ആണ് ഏറ്റവും അധികം വില ഉയർന്നത്. ഒരു ലിറ്റർ ടിന്നറിന് 68 രൂപയുടെ വർദ്ധനവ് ഉണ്ടായപ്പോൾ സീലറിന് 50 രൂപയോളം വർധിച്ചു. ഫെവികോൾ ഉൾപ്പെടെയുള്ള പശ ഉൽപ്പന്നങ്ങൾക്ക് 10 മുതൽ 15 ശതമാനം വരെ വില ഉയർന്നു. നിർമ്മാണ മേഖലയിലും ഉൽപ്പന്നങ്ങൾക്ക് വില കുതിച്ചുയരുകയാണ്. 78 രൂപ ഉണ്ടായിരുന്ന ഒരു കിലോ പൈപ്പിന് ഇപ്പോൾ 103 രൂപയാണ് വില. നിർമ്മാണത്തിന് ആവശ്യമായ കമ്പിക്കും സമാനമായ രീതിയിൽ വില ഉയർന്നു.Also read: മലപ്പുറത്ത് സർക്കാർ ഉത്തരവ് ലംഘിച്ച് യുഡിഎഫ് കമ്മിറ്റി ഓഫീസിൽ ക്ഷേമപെൻഷൻ വിതരണംഒരു ചാക്ക് സിമൻറ് 60 രൂപ മുതൽ 80 രൂപ വരെയാണ് വർധിച്ചത്.ഇതോടെ നിർമ്മാണ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.900 രൂപയായിരുന്ന ഒരു കോയിൽ വയറിന് 1950 രൂപയായി ഉയർന്നു. സാനിട്ടറി ഉൽപ്പന്നങ്ങൾക്കും വില കുതിച്ചുയരുകയാണ്. അപോൾസറി ഉൽപനങ്ങളായ ഫോം ഐറ്റത്തിനും 600 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. നിർമ്മാണം നിലച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികൾ കേരളം വിട്ടവർ മടങ്ങിവരാത്ത സ്ഥിതിയുമുണ്ട്. കടുത്ത പ്രതിസന്ധിയിലേക്കാണ് യുദ്ധം നമ്മുടെ നാടിനെയും തള്ളിവിടുന്നത്The post സമസ്ത മേഖലകളിലും പിടിമുറുക്കി വിലക്കയറ്റം; പെയിൻ്റിങ് മേഖലയും നിർമാണ മേഖലയും പ്രതിസന്ധിയിൽ appeared first on Kairali News | Kairali News Live.