അന്ന് നികുതി കുറക്കണമെന്ന്, ഇന്ന് മണ്ടത്തരമെന്ന്; നിലപാടിൽ മലക്കം മറിഞ്ഞ് വി.ഡി സതീശൻ

Wait 5 sec.

നിലപാട് മാറ്റി പറയുന്നത് നമ്മുടെ മുഖ്യമന്ത്രിയെ സംബന്ധിച്ച് പുതിയ കാര്യമല്ല. എൽഡിഎഫ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് പെട്രോൾ- ഡീസൽ വിലയിൽ സംസ്ഥാനത്തിൻ്റെ നികുതി ഇളവു ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടയാളായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ. എന്നാൽ, മുഖ്യമന്ത്രി ആയപ്പോൾ കക്ഷി അതെല്ലാം മറന്നു. ഇന്ന് നികുതി കുറക്കുന്നത് ഒരു മണ്ടത്തരമായാണ് മുഖ്യമന്ത്രി വി ഡി സതീശൻ കാണുന്നത്. പ്രതിപക്ഷത്ത്‌ ഇരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് ഇരിക്കുമ്പോൾ മറ്റൊരു നിലപാടും!കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധനനികുതി കുറക്കണമെന്നാണ് അന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടത്. സർക്കാരുകൾ നടത്തുന്നത് ടാക്സ് ടെററിസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ഇന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക് ഏറിയപ്പോൾ മുഖ്യമന്ത്രിയായ വി ഡി സതീശൻ കാര്യങ്ങൾ എല്ലാം മറന്നു. അന്നത്തെ യുഡിഎഫ് സമരവും മറന്നു.ഇന്ധനവില വർധനവ് മൂലം സംസ്ഥാന ഖജനാവിലേക്ക് പ്രതിമാസം 150 മുതൽ 180 കോടി രൂപ വരെ അധികമായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ നികുതി കുറക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കാര്യമായി ബാധിക്കില്ലെന്ന് കെ എൻ ബാലഗോപാൽ സഭയിൽ പറഞ്ഞിട്ടും സർക്കാർ അതിനു തയ്യാറായില്ല. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ദിനംപ്രതി ഉയരുന്നത് ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് നിയമസഭയിൽ ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. വിലവര്‍ധനവ് താഴേയ്ക്ക് പോയിട്ട് ചര്‍ച്ച ചെയ്യാം എന്നാണ് അദ്ദേഹത്തിന്റെ വാദം.The post അന്ന് നികുതി കുറക്കണമെന്ന്, ഇന്ന് മണ്ടത്തരമെന്ന്; നിലപാടിൽ മലക്കം മറിഞ്ഞ് വി.ഡി സതീശൻ appeared first on Kairali News | Kairali News Live.