2026 ഫിഫ ലോകകപ്പിനായുള്ള കൗണ്ട്ഡൗൺ പുരോഗമിക്കുമ്പോൾ ഗതകാല സ്മരണകൾ അയവിറക്കുകയാണ് ആരാധകർ. 1930ൽ ആരംഭിച്ച ടൂർണമെന്റിന്റെ 23 ആം പതിപ്പിനാണ് വടക്കേ അമേരിക്ക വേദിയാവുക. ഇന്ന് വരെ നടന്ന 964 മത്സരങ്ങളിലായി 2720 ഗോളുകളാണ് ലോകകപ്പ് വേദികളിൽ പിറന്നത്. ഏകദേശം ഒരു കളിയിൽ മൂന്നു ഗോൾ എന്ന ശരാശരി.അതിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ജർമനിയുടെ ഇതിഹാസ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ പേരിലാണ്. നാല് ലോകകപ്പുകളിലായി 24 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ക്ലോസെയുടെ സമ്പാദ്യം. 2002, 2006 ലോകകപ്പുകളിൽ അഞ്ച് വീതം ഗോളുകൾ നേടിയ അദ്ദേഹം, 2010-ൽ നാല് ഗോളുകൾ നേടി. 2014-ൽ തന്റെ അവസാന ലോകകപ്പിന് ഇറങ്ങിയ തരാം രണ്ട് ഗോളുകൾ നേടി ജർമനി നാലാം ലോകകപ്പ് കിരീടം ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.ക്ലോസെയ്ക്ക് തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത്ത് ഉള്ളത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയാണ്. 19 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് റൊണാൾഡോ നേടിയത്. 1998-ൽ നാല് ഗോളുകളും, 2002-ൽ എട്ട് ഗോളുകളും, 2006-ൽ മൂന്ന് ഗോളുകളും താരം നേടി.Also Read: ഫുട്ബോൾ ലോകകപ്പ്: ടീമുകൾക്ക് കോളടിച്ചു; സമ്മാനത്തുക കുത്തനെ ഉയർത്താൻ ഒരുങ്ങി ഫിഫലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് പശ്ചിമ ജർമനിയുടെ ഗെർഡ് മുള്ളറാണ്. വെറും 13 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ മുള്ളർ നേടി. ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്ൻ ഒരു ലോകകപ്പിൽ മാത്രം കളിച്ച് ആറു മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടി തൊട്ടു പിന്നാലെയുണ്ട്.നിലവിലെ താരങ്ങളിൽ ഏറ്റവും അധികം ഗോളുകൾ നേടിയത് അർജന്റീനയുടെ ലയണൽ മെസ്സി ആണ്. 26 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ താരത്തിന്റെ തൊട്ടു പിന്നിൽ 12 ഗോളുകൾ വീതം നേടിയ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും ബ്രസീലിന്റെ ഇതിഹാസ തരാം പെലെയുമാണ്.The post മെസ്സിയുമല്ല, റൊണാൾഡോയുമല്ല! ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആരെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.