കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മയക്കുമരുന്നിന്റെ വ്യാപനമാണെന്നും അത് തടയുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ മയക്കു മരുന്നിനെതിരെയുള്ള പുതിയ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നായി ഇപ്പോൾ കേരളം മാറി.തങ്ങളൊക്കെ പഠിക്കുമ്പോൾ ജനസംഖ്യ നിയന്ത്രണം എന്ന് കേട്ടാണ് വളർന്നതെന്നും ഇന്ന് ഡെമോഗ്രാഫിക് ഡിവൈഡ് എന്നാണ് കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ നാട്ടിൽ യുവാക്കളുടെ എണ്ണം കൂടുതലാണ് അവരെ മയക്കി കിടത്താനാണ് ശ്രമം. ക്രൂരമായ കുറ്റകൃത്യങ്ങളാണ് നാട്ടിൽ നടക്കുന്നതെന്ന് സദസിലിരുന്ന പൊലീസ് മന്ത്രിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പറഞ്ഞു.Also read: മുഖ്യമന്ത്രിയുടെ വാദം തള്ളി പാരിയത്ത് കാവിലെ കുടുംബങ്ങൾ; വിഷയത്തിൽ ചർച്ച നടന്നിട്ടില്ല, പുനരധിവാസത്തിനു സമ്മതിച്ചു എന്നത് തെറ്റ്ഇന്നലെ രാത്രി കൊച്ചി കലൂരിൽ പെൺകുട്ടിയുടെ നേരെ ഉൾപ്പെടെ അതിക്രമം നടക്കുകയും പൊലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് ആരോപണമുണ്ടാകുകയും ചെയ്തിരുന്നു. അതുൾപ്പെടെയുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം. എല്ലാ കുറ്റകൃത്യങ്ങളിലും മയക്കുമരുന്നിന്റെ സ്വാധീനം വലുതാണെന്നും അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ മണ്ണിൽ മയക്കുമരുന്ന് മാഫിയയെ വാഴാൻ അനുവദിക്കില്ല. അങ്ങനെ വന്നാൽ കേരളം ഉണ്ടാകില്ല. അതിനെതിരായ പ്രതിജ്ഞ നമ്മൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.The post മയക്കുമരുന്ന് വ്യാപനം തടയും; അതിനെതിരായ പ്രതിജ്ഞ നമ്മൾ കൈക്കൊള്ളണം: മുഖ്യമന്ത്രി വി ഡി സതീശൻ appeared first on Kairali News | Kairali News Live.