സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസംഗം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇത്രയും വലിയ കാര്യങ്ങളാണോ കുട്ടികൾക്ക് മുമ്പിൽ പറയേണ്ടത് എന്നതായിരുന്നു ഉയർന്നുവന്ന പരിഹാസ്യം. ഇപ്പോഴിതാ, ഇതിനെതിരെ സാംസ്കാരിക പ്രവർത്തകനും, മാധ്യമപ്രവർത്തകനുമായ മഹജൂബ് എസ്. വി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ശ്രദ്ധനേടുകയാണ്. മുഖ്യമന്ത്രി പുസ്തകം വായിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഹജൂബിന്റെ പോസ്റ്റ്.ഒരുപാട് വായിക്കുന്ന ആളാണെന്ന് പൊങ്ങച്ചം പറഞ്ഞ്, വെയിലത്തിരുന്ന് ഫോട്ടോ എടുത്ത് നാട്ടുകാരെ കാണിച്ചിട്ട് എന്താ കാര്യം എന്നതായിരുന്നു മഹജൂബ് ഉന്നയിച്ച ചോദ്യം. എവടെയെങ്കിലും ഒരു വേദി കിട്ടുമ്പോൾ നമുക്കറിയാവുന്നത് മുഴുവൻ അവിടെച്ചെന്ന് വിളമ്പരുത്. ആരോടാണ്, എന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ചുള്ള വകതിരിവ് പ്രധാനമാണെന്നും അദ്ദേഹം വിമർശിച്ചു.Also Read: എംജി സർവകലാശാല താത്കാലിക വിസി നിയമനം: സംഘപരിവാർ നയത്തിന് കീഴ്‍പ്പെട്ട് കോൺഗ്രസ്: എംവി ഗോവിന്ദൻ മാസ്റ്റർ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം –കണ്ടമാനം വായിക്കുന്ന പുള്ളിയാണെന്ന് പൊങ്ങച്ചം പറഞ്ഞ്, വെയിലത്തിരുന്ന് ഫോട്ടോപിടിച്ച് നാട്ടുകാരെ കാണിച്ചിട്ട് എന്താ കാര്യം മേൻനേ?എവടെയെങ്കിലും ഒരു വേദി കിട്ടുമ്പം നമുക്കറിയാവുന്നത് മുഴുവൻ അവിടെച്ചെന്ന് വിളമ്പരുത്.ആരോടാണ്? എന്താണ് പറയേണ്ടത്? എന്നിത്യാദി കാര്യങ്ങളിലുള്ള വകതിരിവ് പ്രധാനമാണ്. അല്ലെങ്കിൽ പിന്നെപ്പിന്നെ ഇങ്ങളെ കണ്ടാൽ ആൾക്കാര് ഓടി കയ്ച്ചലാവുംനോളജ് എക്സ്പ്ലോഷന്‍, വിജ്ഞാന വിസ്ഫോടനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എ ഐ എക്സ്പേര്‍ട്സ്, ഇന്റര്‍വെന്‍ഷന്‍സ്, സൂപ്പര്‍ ഇന്റലിജന്‍സ്,സയന്റിഫിക് റ്റെമ്പര്‍, സയന്റിഫിക് സെന്റര്‍, ….പ്രവേശനോത്സവത്തിന് ഒന്നാം ക്ലാസിൽ ചേരാൻ വന്ന കുട്ടികളോടേയ്…..The post “ആരോടാണ്, എന്താണ് പറയേണ്ടത് എന്ന വകതിരിവ് വേണം” ; മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയുള്ള പോസ്റ്റ് ചർച്ചയാകുന്നു appeared first on Kairali News | Kairali News Live.