ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപം നടത്തി അദാനി ഗ്രൂപ്പ്

Wait 5 sec.

ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപം നടത്തി രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് പുറത്ത് വിട്ട റിപോർട്ടുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,52,967 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്. റിപോർട്ടുകൾ പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി മൂല്യം 7,85,098 കോടി രൂപയായി ഉയർന്നു. അതേസമയം ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മാത്രം എബിട്ട ( പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) പോയ വർഷത്തേക്കാൾ 5.6 ശതമാനം വളർന്ന് 94,834 കോടി രൂപയിലെത്തി.Also Read: ചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം! മെയ് മാസത്തിൽ കൈകാര്യം ചെയ്തത് 1.30 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾകമ്പനിയുടെ മൊത്തം പ്രവർത്തന ലാഭത്തിന്റെ 87 ശതമാനവും ഊർജം, യൂട്ടിലിറ്റികൾ, ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ പ്രധാന അടിസ്ഥാനസൗകര്യ മേഖലകളിൽ നിന്നാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പിന്റെ മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 80 ശതമാനവും നവിKairali മുംബൈ അന്താരാഷ്ട്ര വിമാനത്താവളം,, ഗംഗ എക്സ്പ്രസ് വേ എന്നിവ അടക്കമുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായാണ് വിനിയോഗിച്ചത്. ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിൽ അദാനി പോർട്സ് 25,228 കോടി രൂപ എബിട്ട നേടിയപ്പോൾ, അദാനി പവർ 23,321 കോടിയും, അദാനി ഗ്രീൻ എനർജി 12,075 കോടിയും എബിട്ട രേഖപ്പെടുത്തി. വൻതോതിലുള്ള നിക്ഷേപങ്ങൾ നടത്തിയിട്ടും സാമ്പത്തിക അച്ചടക്കം നിലനിർത്താൻ ഗ്രൂപ്പിന് കഴിഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.The post ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപം നടത്തി അദാനി ഗ്രൂപ്പ് appeared first on Kairali News | Kairali News Live.