ചെങ്ങന്നൂരിൽ പമ്പാ നദിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Wait 5 sec.

ചെങ്ങന്നൂരിന് സമീപം പമ്പാ നദിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമടങ്ങിയ ചാക്കുകെട്ട് കണ്ടെത്തി. ചെങ്ങന്നൂർ പട്ടണത്തിനു സമീപമുള്ള കല്ലിശേരിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് സംഭവം. കല്ലിശേരി റെയിൽവേ പാലത്തിനു സമീപം മീൻപിടിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥികൂടാവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് കുടുങ്ങിയത്.വലിയ മീൻ കുടുങ്ങിയെന്ന ധാരണയിൽ ചൂണ്ട വലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് യുവാക്കൾ ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയിൽ താണു കിടക്കുന്ന നിലയിൽ ഒരു ചാക്കുകെട്ട് കണ്ടത്. തുടർന്ന് ഇത് കരയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ചാക്കിനുള്ളിൽ അസ്ഥികൾക്കൊപ്പം പൂജാ കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളും കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു.Also read:എംജി സർവകലാശാല താത്കാലിക വിസി നിയമനം: സംഘപരിവാർ നയത്തിന് കീഴ്‍പ്പെട്ട് കോൺഗ്രസ്: എംവി ഗോവിന്ദൻ മാസ്റ്റർ ഉടനടി സ്ഥലത്തെത്തിയ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ദഹിപ്പിച്ച മൃതദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും പൂജാസാധനങ്ങൾക്കൊപ്പം ആറ്റിൽ ഒഴുക്കിയതാകാമെന്നാണ് സംശയിക്കുന്നത്. എങ്കിലും ദുരൂഹതകൾ ഒഴിവാക്കാൻ വിശദമായ ഫോറൻസിക് പരിശോധന നടത്തും.The post ചെങ്ങന്നൂരിൽ പമ്പാ നദിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി appeared first on Kairali News | Kairali News Live.