സിവിൽ സർവീസ് മേഖലയിൽ നടത്തുന്ന അനധികൃത സ്ഥലം മാറ്റങ്ങളിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്നവരെ പോലും ഭരണമാറ്റത്തിന് പിന്നാലെ അനധികൃതമായി സ്ഥലം മാറ്റുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി ശശിധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ വ്യാപകമാവുകയാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റങ്ങൾ. രോഗികൾ, മുലയൂട്ടുന്ന അമ്മമാർ, സ്ത്രീകൾ ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവരെ പോലും അനധികൃതമായി സ്ഥലം മാറ്റുകയാണ്. ഈ സാഹചര്യത്തിലാണ് നിയമസഭയിലേക്ക് ശക്തമായ പ്രതിഷേധ മാർച്ചുമായി എഫ് എസ് ഇ ടി ഒ രംഗത്തെത്തിയത്. നിയമസഭയ്ക്ക് മുന്നിൽ വച്ച് മാർച്ച് പൊലീസ് തടഞ്ഞു. എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം വി ശശിധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ വൈരാഗ്യത്തിനും അഴിമതിക്കുമുള്ള അവസരമായി സ്ഥലം മാറ്റങ്ങളെ യുഡിഎഫ് അനുകൂല സംഘടന നേതാക്കൾ മാറ്റുകയാണെന്ന് എം വി ശശിധരൻ വിമർശിച്ചു.Also read: മലപ്പുറത്ത് സർക്കാർ ഉത്തരവ് ലംഘിച്ച് യുഡിഎഫ് കമ്മിറ്റി ഓഫീസിൽ ക്ഷേമപെൻഷൻ വിതരണംഎഫ് എസ് ഇ ടി ഒ യ്ക്ക് കീഴിലുള്ള സർവീസ് സംഘടന നേതാക്കളെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റം എന്ന് ഭീഷണിപ്പെടുത്തുകയാണ്. ചരിത്രമറിയാത്തവരാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. ഭരണത്തിന്റെ തണലിൽ വളർന്നവരല്ല FSETO സംഘടനകളെന്നും നേതാക്കൾ വ്യക്തമാക്കി. എഫ് എസ് ഇ ടി ഒ സംസ്ഥാന പ്രസിഡന്റ് പി കെ ഷാഫി അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്.The post അനധികൃത സ്ഥലം മാറ്റങ്ങളിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തി appeared first on Kairali News | Kairali News Live.