പ്രധാനമന്ത്രിയുടെ നിർദ്ദേശം; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി

Wait 5 sec.

സിബിഎസ്‍ഇയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കെ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും അടിയന്തരമായി സ്ഥലം മാറ്റി കേന്ദ്ര സർക്കാർ. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ​ഗുപ്ത എന്നിവരെയാണ് സ്ഥലം മാറ്റിയത്. പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ നിർദ്ദേശമനുസരിച്ചാണ് നടപടി.ഡിജിറ്റൽ മൂല്യനിർണയത്തിനായി ഉപയോ​ഗിച്ച ഓൺ സ്ക്രീൻ മാർക്കിങ് സേവനങ്ങളുടെ കരാർ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണത്തിനും കേന്ദ്രം ഉത്തരവിട്ടു. സിബിഎസ്ഇ മൂല്യനിർണയ രീതികളെക്കുറിച്ചും പരീക്ഷാ ഫലത്തിനു ശേഷമുള്ള തുടർ നടപടികളെക്കുറിച്ചു രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു.വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ വിഷയം വലിയ ആശങ്കയ്ക്കു കാരണമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.The post പ്രധാനമന്ത്രിയുടെ നിർദ്ദേശം; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി appeared first on ഇവാർത്ത | Evartha.