സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റുന്നത് പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയം ആയിട്ടാണ് വിഷയം ഉന്നയിക്കുക. വി ജോയ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.അതേസമയം ഗവർണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നിയമസഭയിൽ ഇന്നും തുടരും. ചോദ്യോത്തരവേളയില്ലാതെ നേരെ ശൂന്യവേളയിലേക്കാണ് ഇന്നും നാളെയും സഭ കടക്കുക. അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം നൽകിയില്ലെങ്കിൽ മാത്രമാകും ശ്രദ്ധ ക്ഷണിക്കലിലേക്ക് നേരെ കടക്കുക.The post സർക്കാർ ജീവനക്കാരുടെ അന്യായമായ സ്ഥലംമാറ്റം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം appeared first on Kairali News | Kairali News Live.