നെയ്യാറ്റിൻകരയിൽ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഉച്ചക്കടയിൽ അലി എന്നയാളുടെ കടയിൽ നിന്നും വീട്ടിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോ യൂണിറ്റും നെയ്യാറ്റിൻകര എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്.ഏകദേശം 250 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. സ്കൂൾ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്നതാണ് ഈ പുകയില ഉത്പന്നങ്ങളെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.ALSO READ: കലൂരിൽ പെൺകുട്ടികളെ സംഘം ചേർന്ന് മർദിച്ച സംഭവം: മുഖ്യപ്രതി അക്ബറിനായി അന്വേഷണം തുടരുന്നുഅതേസമയം മലപ്പുറം താനാളൂരിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് ക‍ഴിഞ്ഞ ദിവസം എംഡിഎംഎ പിടികൂടിയിരുന്നു. താനാളൂർ സ്വദേശി അബ്ദുൽ മജീദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 153 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. അബ്ദുൽ മജീദ് നിലവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളിൽ നിന്ന് ലഹരി വില്പന നടത്തി കിട്ടിയ രണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തു. വിദേശത്തുനിന്ന് കാരിയർമാർ വഴിയാണ് രാസലഹരി എത്തിക്കുന്നത്. തുടർന്ന് തീരദേശത്ത് വില്പന നടത്തും.The post നെയ്യാറ്റിൻകരയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി appeared first on Kairali News | Kairali News Live.