കെ-മാറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

Wait 5 sec.

2026 മെയ് 31ന് നടന്ന എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ (KMAT II സെഷൻ) ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  ഉത്തരസൂചികയെയോ ചോദ്യങ്ങളെയോ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർത്ഥികൾക്ക്  ജൂൺ 4 രാവിലെ 11 വരെ ഓരോ ചോദ്യത്തിനും 200 രൂപ ഓൺലൈനായി ഒടുക്കി കാൻഡിഡേറ്റ് പോർട്ടലിലൂടെ പരാതികൾ സമർപ്പിക്കാം. കാൻഡിഡേറ്റ് പോർട്ടലിലെ ‘Answer Key Challenge’ ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് പരാതികൾ നൽകാം.സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ആ ചോദ്യത്തിന് അടച്ച ഫീസ് വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് തിരികെ നൽകും. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്ത പരാതികൾ, തപാൽ, ഇ-മെയിൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ എന്നിവ  സ്വീകരിക്കില്ല. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in ലെ  വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.