ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

Wait 5 sec.

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തേക്ക് ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി പാസായ ഏവർക്കും പ്രായപരിധി ഇല്ലാതെ ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് അപേക്ഷിക്കാം.സർക്കാരിന്റെ സാമുദായിക സംവരണ തത്വം പാലിച്ചു കൊണ്ടാണ് പാലക്കാട് സെന്റർ ഒഴികെ കേരളത്തിലെ 12 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം നൽകുന്നത്. പാലക്കാട് സെന്റർ എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകി കൊണ്ട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്‌റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പെന്റോടു കൂടി ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യമായി പഠിക്കാം. കൂടാതെ ജനറൽ/ ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായും അതാത് സെന്റർ വഴി നേരിട്ടും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 വൈകിട്ട് 5 മണിവരെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340, ഫുഡ് ക്രാഫ്‌റ് ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലം – 0474-2767635, ഫുഡ് ക്രാഫ്‌റ് ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം – 0481 2312504, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൊടുപുഴ – 0486 -2224601, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചേർത്തല – 0478 2817234, ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കളമശ്ശേരി – 0484 – 2558385, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ- 0487 2384253, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട് – 0492 2256677, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പെരിന്തൽമണ്ണ – 0493 – 3295733, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരൂർ- 0494 2430802, ഫുഡ് ക്രാഫ്‌റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് 0495 2372131, ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ – 0497 – 2706904, ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉദുമ – 0467 – 2236347 ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് – 0471- 2310441.