ബിജെപിയെ വിമർശിക്കാൻ യുഡിഎഫ് സർക്കാർ ഭയപ്പെടുകയാണെന്നു കെ. രാജൻ . നാളിത് വരെ ഒരു സഹായവും ബിജെപി സർക്കാരിൽനിന്ന് കേരളത്തിന് കിട്ടിയിട്ടില്ല എന്നും നിയമസഭയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഗവർണർക്ക് വായിക്കാൻ സർക്കാർ നൽകിയ നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഒരു വാക്കുപോലും ഉണ്ടായിരുന്നില്ല എന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ലോക്ഭവൻ പത്തുവർഷത്തിനുശേഷം ഏറ്റവും സന്തോഷിക്കുന്ന ദിവസങ്ങളാണ് ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും പരിഹസിച്ചു.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാട്ടി സംസാരിക്കവെ കെ.എൻ. ബാലഗോപാലിനെ പ്രശംസിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന ശ്രദ്ധേയമായി.”കെ എൻ ബാലഗോപാൽ ഖജനാവിലേക്ക് വിട്ട പൂച്ച ഒരു വല്ലാത്ത പൂച്ചയാണ്…5000 കോടിയോളം പ്രസവിക്കാൻ ശേഷിയുള്ള പൂച്ചയായിരുന്നു ആ പൂച്ച…ആ പൂച്ചയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് വിടണം,” അദ്ദേഹം പറഞ്ഞു.Also Read: അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ജി.ആർ. അനിൽഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ കാവി വൽക്കരണത്തെ എതിർത്ത് ഒരക്ഷരം പോലും കേരളം സർക്കാർ മിണ്ടിയില്ല എന്ന് വിമർശിച്ച കെ. രാജൻ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തെ വിമർശിക്കാൻ ഇടതുപക്ഷത്തിന് ഒരു ഭയവുമില്ല എന്നും കൂട്ടിച്ചേർത്തു. “കേന്ദ്രത്തിനെതിരായ സമരത്തിന് നിങ്ങൾ ക്ഷണിച്ചാൽ ഒരു മടിയുമില്ലാതെ പ്രതിപക്ഷം വരും,” അദ്ദേഹം പറഞ്ഞു.The post ബിജെപിയെ വിമർശിക്കാൻ യുഡിഎഫ് ഭയപ്പെടുന്നുവെന്ന് കെ. രാജൻ appeared first on Kairali News | Kairali News Live.