അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകൾ രാജ്യത്തെ സംവിധാനങ്ങൾ ജീർണ്ണതപ്പെടുന്നതിന്റെ ഉദാഹരണമാണെന്ന് ജി.ആർ. അനിൽ.ദേശീയ തലത്തിൽ നടക്കുന്ന വിധ മത്സര പരീക്ഷകളിലെ ക്രമക്കേടുകളും അട്ടിമറികളും നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പിന്തുണയോടുകൂടിയ ചില നെറ്റ്വർക്കുകൾ രാജ്യവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും, വിവിധ പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുന്നതായുള്ള ആരോപണങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ജി.ആർ. അനിൽ ചൂണ്ടിക്കാട്ടി.Also Read: സി യൂ ഇ ടി പരീക്ഷയിൽ സാങ്കേതിക പിഴവ്: 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ലരാജ്യവ്യാപകമായി തന്നെ ക്രമക്കേടുകൾ നടക്കുകയാണ് എന്നും ഇത് മൂലം വിദ്യാർത്ഥികൾ നേരിടുന്ന ദുരിതങ്ങൾ കണ്ടില്ല എന്ന് നടിക്കാനാകില്ല എന്നും മറുപടിയായി മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. വിഷയം അതീവ ഗൗരവമുള്ളതാണെന്നും ലക്ഷക്കണക്കിന് വിദ്യാർഥികൾക്കാണ് ഇത് മൂലം പ്രയാസമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരിന്നുto be updated …The post അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ജി.ആർ. അനിൽ appeared first on Kairali News | Kairali News Live.