സാങ്കേതിക തകരാറുകൾക്ക് പരിഹാരമായില്ല;സിബിഎസ്ഇ പോർട്ടൽ തുറക്കാൻ കഴിയാതെ വലഞ്ഞ് വിദ്യാർത്ഥികൾ

Wait 5 sec.

വിദ്യാർത്ഥികളെ വലച്ച് സിബിഎസ്ഇ. സാങ്കേതിക തകരാർ ഇതുവരെ പരിഹരിക്കാൻ ആയിട്ടില്ല. സിബിഎസ്ഇ പോർട്ടൽ ഇതുവരെ തുറക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കയാണ് വിദ്യാർത്ഥികൾ. സിബിഎസ്ഇ പുനർമൂല്യനിർണയ വെബ്സൈറ്റും ഇതുവരെ പ്രവർത്തന ക്ഷമമായിട്ടില്ല. ഇന്ന് മുതൽ വെബ്‌സൈറ്റ് പ്രവർത്തനക്ഷമം ആകുമെന്നാണ് അറിയിച്ചിരുന്നത്.സി ബി എസ് ഇ വെബ്സൈറ്റ് തകരാറിൽ സൈബർ ആക്രമണം ഉണ്ടായതായി ഇക്കഴിഞ്ഞ ദിവസം സി ബി എസ് ഇ സമ്മതിച്ചിരുന്നു. സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സി ബി എസ് ഇ യുടെ പോർട്ടലിനെതിരെ ഉയർന്നത്.ALSO READ; പ്രതിസന്ധിയിലായത് വിദ്യാർഥികളുടെ ജീവിതങ്ങൾ; ഒടുവിൽ വീഴ്ച അംഗീകരിച്ച് സിബിഎസ്ഇഓൺമാർക്ക് പോർട്ടലിലെ സുരക്ഷാ പ്രശ്നങ്ങൾ നിരീക്ഷിച്ചു വരുന്നതായി സി ബി എസ് ഇ വ്യക്തമാക്കിയിരുന്നു. സൈബർ സുരക്ഷാ വിദഗ്ധരുടെ ഒരു സംഘം പ്രശ്നം പരിഹരിക്കുന്നതിനായി ഇടപെടുന്നുവെന്നും പറയുന്നു. തിരിച്ചറിഞ്ഞ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് സി ബി എസ് ഇയുടെ വിശദീകരണം.സുരക്ഷാ വീഴ്ച ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ തുടരുന്നുവെന്നും വീഴ്ചകൾ ചൂണ്ടിക്കാട്ടിയ എത്തിക്കൽ ഹാക്കർമാർ അടക്കമുള്ള പൊതുസമൂഹത്തിന് നന്ദിയും പറഞ്ഞുകൊണ്ടാണ് സി ബി എസ് ഇ വീഴ്ച അംഗീകരിച്ചത്.The post സാങ്കേതിക തകരാറുകൾക്ക് പരിഹാരമായില്ല; സിബിഎസ്ഇ പോർട്ടൽ തുറക്കാൻ കഴിയാതെ വലഞ്ഞ് വിദ്യാർത്ഥികൾ appeared first on Kairali News | Kairali News Live.