സ്വിറ്റ്സർലൻഡിൽ അവധി ആഘോഷിച്ച് മടങ്ങി; ഒരു വർഷത്തിന് ശേഷം വീട്ടിലെത്തിയത് ഒന്നര ലക്ഷം രൂപ അടയ്ക്കണമെന്ന നോട്ടീസ്, ഞെട്ടലിൽ ഇന്ത്യൻ യുവതി

Wait 5 sec.

സ്വിറ്റ്സർലൻഡിൽ അവധി ആഘോഷിച്ച് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ യുവതിക്ക് ഏകദേശം ഒരു വർഷത്തിന് ശേഷം ലഭിച്ചത് വൻ ട്രാഫിക് പിഴയുടെ നോട്ടീസ്. ഏകദേശം 1.5 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട കത്ത് വീട്ടിലെത്തിയതോടെ യുവതി അതിശയിച്ചിരിക്കുകയാണ്. പോൻ സാപ്ഡി എന്ന പേരിൽ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്വിറ്റ്സർലൻഡ് യാത്ര കഴിഞ്ഞ് മാസങ്ങൾക്കു ശേഷമാണ് ചലാൻ ലഭിച്ചതെന്നും, ഇതിനെതിരെ അപ്പീൽ നൽകാനോ പിഴ കുറയ്ക്കാനോ വഴിയുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നാണ് പോസ്റ്റ്.“സ്വിറ്റ്സർലൻഡിൽ അവധി കഴിഞ്ഞ് നാട്ടിലെത്തിയിട്ട് മാസങ്ങൾക്കു ശേഷം ട്രാഫിക് നിയമലംഘന പിഴ ലഭിച്ചിട്ടുള്ളവർ ആരെങ്കിലും ഉണ്ടോ? ഞങ്ങൾക്ക് ഏകദേശം ഒരു ലക്ഷം രൂപയുടെ ചലാൻ ലഭിച്ചു. അപ്പീൽ ചെയ്യാനോ ലേറ്റ് ഫീസ് ഒഴിവാക്കാനോ കഴിയുമോ എന്ന് മനസിലാക്കാനാണ് ശ്രമം,” യുവതി പോസ്റ്റിൽ ചോദിച്ചു. തുടർന്ന് സഹായം അഭ്യർത്ഥിച്ച് മറ്റൊരു പോസ്റ്റും അവർ പങ്കുവച്ചിട്ടുണ്ട്. സമാന അനുഭവം ഉണ്ടായവർ ഉപദേശം നൽകണമെന്നായിരുന്നു യുവതിയുടെ അഭ്യർത്ഥന.also read:അറ്റ്ലാന്റയിൽ വിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം; പൈലറ്റും മരിച്ചു, വധുവിന് പരുക്ക്പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. വിദേശത്ത് വാഹനം വാടകയ്ക്ക് എടുക്കുമ്പോൾ കരാർ വ്യവസ്ഥകളും പ്രാദേശിക ട്രാഫിക് നിയമങ്ങളും വ്യക്തമായി മനസിലാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായിരിക്കുകയാണ്. പലപ്പോഴും ഗതാഗത പിഴയ്ക്കൊപ്പം റന്റൽ കാർ കമ്പനികൾ അഡ്മിനിസ്ട്രേഷൻ ഫീസും ഈടാക്കാറുണ്ടെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. പിഴ അടയ്ക്കാതെ അവഗണിച്ചാൽ കൂടുതൽ പിഴയും ഭാവിയിലെ യാത്രകളിൽ പ്രശ്നങ്ങളും ഉണ്ടാകാമെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, പിഴ തുക അടയ്ക്കുമെന്ന നിലപാടാണ് യുവതി വ്യക്തമാക്കിയത്. എന്നാൽ കത്ത് വൈകിയാണ് ലഭിച്ചതിനാൽ ലേറ്റ് ഫീ സംബന്ധിച്ച് അപ്പീൽ നൽകാനാണ് ശ്രമിക്കുന്നതെന്നും അവർ മറുപടിയായി അറിയിച്ചു.The post സ്വിറ്റ്സർലൻഡിൽ അവധി ആഘോഷിച്ച് മടങ്ങി; ഒരു വർഷത്തിന് ശേഷം വീട്ടിലെത്തിയത് ഒന്നര ലക്ഷം രൂപ അടയ്ക്കണമെന്ന നോട്ടീസ്, ഞെട്ടലിൽ ഇന്ത്യൻ യുവതി appeared first on Kairali News | Kairali News Live.