വയോധികരെയും ജീവനക്കാരിയെയും പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; വടകരയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിഷേധം

Wait 5 sec.

കോഴിക്കോട് വടകരയിൽ വയോധികരായ സ്ത്രീകളെയും ക്ലിനിക് ജീവനക്കാരിയെയും പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം. പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.​കോഴിക്കോട് ​വടകര ചെമ്മരത്തൂരിൽ വയോധികരായ സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെയും, തോടന്നൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിഷേധ മാർച്ച്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ വടകര പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പൂർണ്ണ പരാജയമാണെന്ന് മാർച്ച് ഉദ്ഘാടനം കൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക പറഞ്ഞു.Also Read:ശസ്ത്രക്രിയ ചെയ്ത കാലിൽ പുഴുവരിച്ചു; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ​വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്നും നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസ് സ്റ്റേഷന് സമീപം എത്തിയതോടെ പൊലീസ് ബാരിക്കേഡുകൾ ഉയർത്തി തടയുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ പുഷ്പജ, പി.എം ലീന, രജനി എന്നിവർ സംസാരിച്ചു.The post വയോധികരെയും ജീവനക്കാരിയെയും പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; വടകരയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിഷേധം appeared first on Kairali News | Kairali News Live.