കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ 11 പേരാണ് ഇന്ന് ചുമതലയേൽക്കുന്നത്. മലയാളികളായ കെ ജെ ജോർജും മുൻ സ്പീക്കർ യു ടി ഖാദറും മന്ത്രിസഭയിലെത്തുന്നു എന്നത് ശ്രദ്ധേയമാണ്.സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ ഉൾപ്പെടുന്നു. ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖർഗെ, എം ബി പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖർ.എന്നാൽ, ശബ്ദ വിവാദത്തിൽ ഉൾപ്പെട്ട മുൻ മന്ത്രി സമീർ അഹമ്മദിനെയും ഡി കെ ശിവകുമാറിന്റെ വിശ്വസ്തനായ എൻ എ ഹാരിസിനെയും ഇത്തവണത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയിൽ കൂടുതൽ പുനഃസംഘടനകൾ ഉണ്ടാകുമെന്നാണ് സൂചന.The post കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് അധികാരമേൽക്കും appeared first on ഇവാർത്ത | Evartha.