ഇന്ധനവില വർധനവിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. എംഎൽഎ കെ.എൻ. ബാലഗോപാൽ നൽകിയ നോട്ടീസ് ആണ് തള്ളിയത്. സംസ്ഥാനത്ത് അനിയന്ത്രിതമായി തുടരുന്ന വിലക്കയറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ സഭയിൽ പ്രതിപക്ഷം ആഞ്ഞടിച്ചു.സപ്ലൈകോ ഉൾപ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും സർക്കാർ വിപണി ഇടപെടലുകളിൽ പൂർണമായി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.ALSO READ: വാക്ക് പ്രധാനമെന്ന് പറയുന്ന മുഖ്യമന്ത്രി, നികുതി ഇളവ് നൽകി അത് പ്രവർത്തിച്ചു കാണിക്കണം: കെ എൻ ബാലഗോപാൽ എംഎൽഎഭാഗികമായി വിഷയം ശരിയാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിന്റെ സാമൂഹ്യ ആഘാതവും സാമ്പത്തിക ആഘാതവും എന്ത് എന്നതുപോലും പരിശോധിക്കുവാൻ സാധിക്കുന്നില്ല എന്നും ആഘാതം പരിശോധിച്ചതിനു ശേഷം മാത്രമേ സർക്കാരിനു നടപടിയെടുക്കാൻ സാധിക്കൂ എന്നും പറഞ്ഞു.ഇന്ധനവില വർദ്ധനവ് മൂലം സംസ്ഥാന ഖജനാവിലേക്ക് പ്രതിമാസം 150 മുതൽ 180 കോടി രൂപ വരെ അധികമായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കാര്യമായി ബാധിക്കില്ലെന്ന് കെ ണ് ബാലഗോപാൽ സഭയിൽ പറഞ്ഞു.The post ഇന്ധനവില വർധനവിലും വിലക്കയറ്റത്തിലും ചർച്ചയില്ല; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി appeared first on Kairali News | Kairali News Live.