വാക്ക് പ്രധാനമെന്ന് പറയുന്ന മുഖ്യമന്ത്രി, നികുതി ഇളവ് നൽകി അത് പ്രവർത്തിച്ചു കാണിക്കണം: കെ എൻ ബാല​ഗോപാൽ എംഎൽഎ

Wait 5 sec.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വിലക്കയറ്റവും ഇന്ധനവില വർദ്ധനവും നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി നികുതി ഇളവുകൾ നൽകണമെന്ന് കെ.എൻ. ബാലഗോപാൽ. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ദിനംപ്രതി ഉയരുന്നത് ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം നിയമസഭയിൽ ചൂണ്ടിക്കാട്ടി.വിലക്കയറ്റം സംബന്ധിച്ച് ഒരു ധാരണയായ ശേഷം നടപടിയെടുക്കാം എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും, സ്ഥിതിഗതികൾ വഷളാകുന്നതിന് മുൻപ് തന്നെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവ് മൂലം ഹോട്ടൽ മേഖലയും നിർമ്മാണ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഹോട്ടലുകളിൽ നിലവിൽ ഇരുന്നുകഴിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും പാഴ്സൽ സർവീസുകൾ മാത്രമാണ് പലയിടത്തുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ബിജെപി എംഎൽഎമാർഇന്ധനവില വർദ്ധനവ് മൂലം സംസ്ഥാന ഖജനാവിലേക്ക് പ്രതിമാസം 150 മുതൽ 180 കോടി രൂപ വരെ അധികമായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കാര്യമായി ബാധിക്കില്ലെന്ന് അദ്ദേഹം വാദിച്ചു. മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത വ്യക്തിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് ബാലഗോപാൽ ഓർമ്മിപ്പിച്ചു. “വാക്ക് പ്രധാനമാണ്” എന്ന് പറയുന്ന മുഖ്യമന്ത്രി, നികുതി ഇളവ് നൽകി അത് പ്രവർത്തിച്ചു കാണിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കേന്ദ്രത്തോട് ശക്തമായ രീതിയിൽ കാര്യങ്ങൾ പറയുന്നതിനൊപ്പം തന്നെ, 2018-ൽ ചെയ്തതുപോലെ ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാരും തയ്യാറാകണം. പാചകവാതകത്തിന് സബ്സിഡി നൽകണമെന്നതാണ് തങ്ങളുടെ ഉറച്ച നിലപാടെന്നും, ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഇതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നും ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.The post വാക്ക് പ്രധാനമെന്ന് പറയുന്ന മുഖ്യമന്ത്രി, നികുതി ഇളവ് നൽകി അത് പ്രവർത്തിച്ചു കാണിക്കണം: കെ എൻ ബാല​ഗോപാൽ എംഎൽഎ appeared first on Kairali News | Kairali News Live.