സമയമില്ലാത്തപ്പോൾ വളരെ എളുപ്പത്തിൽ ചോറ്റുപാത്രം നിറക്കാം; സ്കൂളിലേക്കുള്ള ലഞ്ച് ബോക്സിൽ നാളെ ഇതായാലോ ?

Wait 5 sec.

സ്കൂൾ തുറന്നതോടെ ഇനി കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്ത് വയ്ക്കണം എന്നാവും അമ്മമാരുടെ ടെൻഷൻ. എന്തുണ്ടാക്കി കൊടുത്താലും അതുപോലെ തന്നെ തിരിച്ച് കൊണ്ടുവരുന്ന കുട്ടികളുണ്ട്. അവരെ എങ്ങനെ എന്തെങ്കിലും കഴിപ്പിക്കാൻ കഴിയും എന്നാവും അമ്മമാർ ചിന്തിക്കുക. എന്നാൽ അതിനായി അധിക സമയമൊന്നും ഇല്ലാത്തതാണ്. എന്നാൽ അവർക്കായി ഇതാ ഒരു അടിപൊളി റെസിപ്പി.അവശ്യ സാധനങ്ങൾപൊന്നിയരി (അല്ലെങ്കിൽ ബിരിയാണി അരി) – 1 കപ്പ്വെളിച്ചെണ്ണ / നെയ്യ് – 2 ടേബിൾ സ്പൂൺസവാള – 1 വലിയത് (നീളത്തിൽ അരിഞ്ഞത്)പച്ചമുളക് – 1 (നീളത്തിൽ കീറിയത്)ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺതക്കാളി – 1 (നീളത്തിൽ അരിഞ്ഞത്)ക്യാരറ്റ് – 1 ചെറുത് (നുറുക്കിയത്)മുട്ട – 3 എണ്ണംമഞ്ഞൾപ്പൊടി – അര ടീസ്പൂൺകുരുമുളകുപൊടി – അര ടീസ്പൂൺകറിവേപ്പില, ഉപ്പ് – ആവശ്യത്തിന്ALSO READ: കത്തിയുടെ മൂർച്ച പെട്ടെന്ന് കുറയുന്നുണ്ടോ? കാരണമിതാകാം..തയാറാക്കുന്ന വിധംആദ്യം ഒരു കപ്പ് അരി നന്നായി കഴുകി വെള്ളം വാരാൻ വെക്കുക. ഒരു കുക്കറിൽ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. താല്പര്യമുള്ളവർക്ക് സവാള ചേർക്കുന്നതിന് മുൻപ് കടുകും ഉഴുന്നും ചേർത്ത് മൂപ്പിക്കാവുന്നതാണ്. സവാള വഴന്നു വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി, ക്യാരറ്റ്, കറിവേപ്പില, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന അരി ചേർക്കുക. അരി അളന്നെടുത്ത പാത്രത്തിൽ രണ്ടര പാത്രം വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. ബിരിയാണി അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ട് കപ്പ് വെള്ളം മതിയാകും. വെള്ളം തിളച്ചു വരുമ്പോൾ ഇതിലേക്ക് കോഴിമുട്ടകൾ സാവധാനം പൊട്ടിച്ചൊഴിക്കുക. ശ്രദ്ധിക്കുക: മുട്ട ഒഴിച്ച ശേഷം വെള്ളം യാതൊരു കാരണവശാലും ഇളക്കാൻ പാടില്ല. കുക്കർ അടച്ച് മീഡിയം ഫ്ലെയിമിൽ ഒരു വിസിലും തുടർന്ന് ലോ ഫ്ലെയിമിൽ രണ്ട് വിസിലും വരുന്നത് വരെ (ആകെ 3 വിസിൽ) വേവിക്കുക. കുക്കറിലെ ആവി പൂർണ്ണമായും പോയ ശേഷം മാത്രം തുറക്കുക. വെള്ളമെല്ലാം വറ്റി ചോറും മുട്ടയും പാകത്തിന് വെന്തു വന്നിട്ടുണ്ടാകും.The post സമയമില്ലാത്തപ്പോൾ വളരെ എളുപ്പത്തിൽ ചോറ്റുപാത്രം നിറക്കാം; സ്കൂളിലേക്കുള്ള ലഞ്ച് ബോക്സിൽ നാളെ ഇതായാലോ ? appeared first on Kairali News | Kairali News Live.