മെയ് മാസത്തിൽ ചരിത്രം കുറിച്ച് അദാനി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്. ചുരുങ്ങിയ സമയം കൊണ്ട് ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഭൂപടത്തിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് തുറമുഖം. ഒരൊറ്റ മാസം കൊണ്ട് 1.30 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുക എന്ന അപൂർവ നേട്ടമാണ് കഴിഞ്ഞ മാസം വിഴിഞ്ഞം തുറമുഖം സ്വന്തമാക്കിയത്. മെയ് മാസത്തിൽ മാത്രം വിഴിഞ്ഞത്ത് നങ്കൂരമിട്ടത് 55 കപ്പലുകൾ ആണ്.Also Read: തുളസീധരനെ തനിച്ചാക്കി രത്നമ്മ മടങ്ങി; ‘അച്ചാമാസി’ലെ അമ്മയുടെ വേർപാടിൽ ഞെട്ടി ആരാധകർ2024 ജൂലൈ 11 മുതൽ 2026 മെയ് 31 വരെ ഉള്ള കാലയളവിൽ വിഴിഞ്ഞത്ത് എത്തിയത് 961 കപ്പലുകൾ ആണ്. ഇതിൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എം.എസ്.സി ഇറിന ഉൾപ്പെടെയുള്ള 67 കൂറ്റൻ കപ്പലുകളും ഉൾപ്പെടുന്നു. ഈ കാലയളവിൽ തുറമുഖം കൈകാര്യം ചെയ്തത് 20.18 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ ആണ്. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്നു എന്നതും 20 മീറ്ററോളം സ്വാഭാവിക ആഴമുണ്ട് എന്നതും വിഴിഞ്ഞത്തിന്റെ വലിയ നേട്ടമാണ്.Vizhinjam Port makes history! Handled 1.30 lakh TEU containers in MayThe post ചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം! മെയ് മാസത്തിൽ കൈകാര്യം ചെയ്തത് 1.30 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ appeared first on Kairali News | Kairali News Live.